എഴുകുംവയൽ കുരിശുമല കയറ്റം ഒരുക്കങ്ങൾ പൂർത്തിയായി
കിഴക്കിന്റെ കാൽവരി എന്നറിയപ്പെടുന്ന എഴുകുംവയൽ കുരിശുമലയിൽ ദുഃഖവെള്ളി ആചരണത്തിന്റെയും നോമ്പാചരണത്തിന്റെയും പശ്ചാത്താപത്തിന്റെയും ഭാഗമായുള്ള കുരിശുമല കയറ്റത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തീർത്ഥാടക ദേവാലയ ്‍ റെക്ടർ ഫാദർ ജോർജ് പാടത്തെ കുഴി ജനറൽ കൺവീനർ ജോണി പുതിയ പറമ്പിൽ എന്നിവർ അറിയിച്ചു കുരിശുമല കയറുന്നതിനായി കേരളത്തിൽ നിന്ന് കൂടാതെ തമിഴ്നാട് കർണാടക ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നു കൂടി വിശ്വാസികൾ എത്തുമെന്ന് അറിയിച്ചിട്ടുണ്ട് അര ലക്ഷത്തിൽ കൂടുതൽ വിശ്വാസികൾ തീർത്ഥാടനത്തിന് എത്തുമെന്ന് പ്രതീക്ഷിക്കുന്നു തീർത്ഥാടകർക്ക് ഉള്ള വാഹന സൗകര്യങ്ങൾ പാർക്കിംഗ് സൗകര്യങ്ങൾ പ്രാഥമിക ചികിത്സാ സൗകര്യങ്ങൾ ആംബുലൻസ് സേവനം വിശ്രമസ്ഥലങ്ങൾ കുടിവെള്ളം നേർച്ച കഞ്ഞി എന്നിവയെല്ലാം സജ്ജമാക്കി കൊണ്ടിരിക്കുകയാണ് ഇടവകാജനം. വിവിധ കമ്മറ്റികളിൽ ആയി രത്തിലധികം അംഗങ്ങൾ പ്രവർത്തന നിരതരാണ്.. ദുഃഖ വെള്ളിയാഴ്ച രാവിലെ 7 മണിക്ക് ടൗൺ കപ്പേളയിൽ നിന്നും അഭിവന്ദ്യ ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ നേതൃത്വം നൽകുന്ന പീഡാനുഭവ യാത്ര മലയടിവാരത്തുള്ള ടൗൺ കപ്പേളയിൽ നിന്നും ആരംഭിക്കും തുടർന്ന് കുരിശിൻറെ വഴിയുടെ 14 സ്ഥലങ്ങളും പിന്നിട്ട് മലമുകളിലെ തീർത്ഥാടക ദേവാലയത്തിൽ ദുഃഖവെള്ളിയുടെ തിരുക്കർമ്മങ്ങളും പീഡാനുഭവ സന്ദേശവും അഭിവന്ദ്യ പിതാവ് നൽകും പ്രസിദ്ധ ശില്പി ജോസ് തെക്കനാൽ നിർമ്മിച്ച ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ക്രൂശിതരൂപം സംശയാലുവായ തോമായുടെ ചിത്രം തിരുക്കല്ലറ കേരളത്തിൽ ആദ്യമായി നിർമ്മിച്ച മിസേറിയ രൂപം എന്നിവ സന്ദർശിച്ച് പ്രാർത്ഥിക്കുന്നതിനുള്ള സൗകര്യങ്ങളും കുരിശുമലയിൽ ഒരുക്കിയിട്ടുണ്ട് കുരിശുമലയിൽ എത്തുന്ന മുഴുവൻ തീർത്ഥാടകർക്കും നേർച്ച കഞ്ഞിയും കുടിവെള്ളവും വിതരണം ചെയ്യും. അഭിവന്ദ്യ പിതാവിൻറെ കൂടെ പീഡാനുഭവ യാത്രയിൽ പങ്കെടുക്കാൻ എത്തുന്ന വിശ്വാസികൾ ദുഃഖവെള്ളിയാഴ്ച രാവിലെ ഏഴുമണിക്ക് മുൻപായി ടൗൺ കപ്പേളയിൽ എത്തണം. കട്ടപ്പനയിൽ നിന്നും നെടുംകണ്ടത്തു നിന്നും രാവിലെ 6 മണി മുതൽ കുരിശുമലയിലേക്ക് കെഎസ്ആർടിസിയും സ്വകാര്യ ബസ്സുകളും സർവീസ് നടത്തുന്നതാണ്. കട്ടപ്പന ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ഇരട്ടയാർ വലിയതോവാള വഴിയും ഇടുക്കി തോപ്രാംകുടി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ശാന്തി ഗ്രാം വെട്ടിക്കാമറ്റം വഴിയും അടിമാലി പാറത്തോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ചിന്നാർ ഇട്ടിത്തോപ്പ് വഴിയും ചെമ്മണ്ണാർ നെടുംകണ്ടം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ചേമ്പളം കൗന്തി വഴിയും കുമളി കമ്പംമെട്ട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പുളിയന്മല വട്ടപ്പാറ കൗന്തി വഴിയും എഴുകും വയലിൽ എത്തേണ്ടതാണ്. തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് രാത്രികാലങ്ങളിലും കുരിശുമല കയറുന്നതിനുള്ള സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട് വിശദവിവരങ്ങൾക്ക് 9447521827 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.