നാട്ടുവാര്‍ത്തകള്‍
കാട്ടുപന്നി ഭീതിയില്‍ കര്‍ഷകര്‍
വാഗമണ്‍: കാട്ടുപന്നികളുടെ ശല്യം കര്‍ഷകര്‍ക്ക് ഭീഷണിയാകുന്നു. പ്രകൃതി ക്ഷോഭത്തെ തുടര്‍ന്നുണ്ടായ വ്യാപകമായ കൃഷി നാശത്തിനു പുറമേയാണ് കാട്ടുപന്നികള്‍ വിളകള്‍ നശിപ്പിക്കുന്നത്. ഏലം, കൊടി, വാഴ, ചേന, ചേമ്പ്, കപ്പ തുടങ്ങിയ വിളകള്‍ കൃഷി ചെയ്യുന്നിടത്താണ് പന്നി ശല്യം രൂക്ഷമാകുന്നത്. കൃഷി നശിപ്പിക്കുന്ന പന്നിയെ പിടിക്കുവാന്‍ വനംവകുപ്പ് പുതിയ ഉത്തരവ് ഇറക്കിയെങ്കിലും ഉത്തരവിലെ അവ്യക്തത കര്‍ഷകര്‍ക്ക് തിരിച്ചടിയാകുകയാണ്.