അങ്കമാലി – ശബരി പാത നിർമ്മാണം യാഥാർത്ഥ്യമാക്കണമെന്ന് അഡ്വ. ജോയ്സ് ജോർജ് .


കാർഷിക മേഖലയുടെ വികസനത്തിനും സഞ്ചാര സൗകര്യം വർധിപ്പിയ്ക്കുന്നതിനും സഹായകരമായ ശബരി പാത അങ്കമാലിയിൽ നിന്ന് തുടങ്ങി കാലടി വരെ പൂർത്തിയാക്കിയതാണ്. തുടർന്നുള്ള പാത നിർമ്മാണത്തിൻ്റെ പ്രതിസന്ധി പരിഹരിയ്ക്കക്കണമെന്നും ജോയ്സ് ആവശ്യപ്പെട്ടു. കൊച്ചി – ധനുഷ് കോടി ദേശീയപാതയുടെ മൂവാറ്റുപുഴ മേഖലയിലെ അശാസ്ത്രീയ നിർമ്മാണവും ചെലവും സംബന്ധിച്ച് സംശയമുയരുന്നുണ്ട്. ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള നിർദിഷ്ഠ മൂവാറ്റുപുഴ ബൈപാസ് , ,കോതമംഗലം ബൈപാസ് എന്നിവ കാ പദ്ധതിയിലും രൂപരേഖയിലും മാറ്റങ്ങൾ വരുത്തിയത് നിലവിലുള്ള എം പി അറിയുന്നില്ല എന്നത് ആശങ്കയുണ്ടാക്കുന്നതാണ്. പദ്ധതി സംബന്ധിച്ച് വ്യക്തമാക്കാൻ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് അറിയുന്നില്ലെന്നും ജോയ്സ് ജോർജ് പറഞ്ഞു.
ആവാസവ്യവസ്ഥയിൽ കഴിയുന്ന വന്യ മൃഗങ്ങൾ കാട് വിട്ട് പുറത്ത് വരുന്നത് വനാതിർത്തി കയ്യേറിയത് മൂലമാണെന്ന ചിലരുടെ ചർച്ച ശരിയല്ല. വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിയ്ക്കാൻ വനം – വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതിയുണ്ടാകണം. ഇതിന് ശാസ്ത്രീയ സമീപനത്തിലൂടെ നിയമനിർമ്മാണം നടത്തണം. പ്രതിസന്ധി പരിഹരിയ്ക്കാൻ ഇടുക്കി മണ്ഡലത്തിൽ റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുൾപ്പെടെ വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനമുണ്ടാക്കണമെന്നും സോഷ്യൽ ഓഡിറ്റിംഗ് വേണമെന്നും ജോയ്സ് ജോർജ് പറഞ്ഞു. ദളിതരും ന്യൂനപക്ഷക്കാരും ഉൾപ്പെടെ ആക്രമിയ്ക്കപ്പെടുമ്പോൾ കൃത്യമായ നിലപാട് സ്വീകരിച്ച് പാർലമെൻ്റിനകത്തും പുറത്തും ഇടപെടുകയും പ്രതിഷേധിയ്ക്കുകയും ചെയ്തിതിട്ടുണ്ട്.ഭരണഘടന മൂല്യങ്ങളെ ഇല്ലാതാക്കുന്ന തരത്തിൽ കേന്ദ്ര സർക്കാർ ഏജൻസികളെ വരുതിയിലാക്കി ജനങ്ങളെ ഭയപ്പെടുത്തുന്ന നില സ്യഷ്ടിയ്ക്കുകയാണെന്നും ഇദേഹം പറഞ്ഞു. എൽഡിഎഫ് നേതാക്കളായ പി എം ഇസ്മയിൽ, ബാബു പോൾ, ജോണി നെല്ലൂർ, എൽദോ എബ്രഹാം, ഷാജി മുഹമ്മദ് എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.