ഗ്രേറ്റ് ഇന്ത്യൻ സർക്കസിന് കട്ടപ്പനയിൽ തുടക്കമായി. ദിവസേന മൂന്ന് ഷോ കളാണ് നടക്കുന്നത്
ഇനി കട്ടപ്പനയിൽ ഒരു മാസം സർക്കസ് കാലം. ഗ്രേറ്റ് ഇന്ത്യൻ സർക്കാസ് ഏപ്രിൽ 22 വരെ കട്ടപ്പന ഓസാനം ബൈപ്പാസ് റോഡിലെ ഹൗസിംഗ് ബോർഡ് സ്ഥലത്താണ് നടക്കുന്നത്. ആദ്യ ഷോ നഗരസഭ ചെയർപേഴ്സൺ ബീനാ റ്റോമി ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ സോണിയ ജെയ്ബി മുഖ്യഥിതിയായിരുന്നു. ഉദ്ഘാടന യോഗത്തിൽ നഗരസഭ കൗൺസിലർമാരായ പ്രശാന്ത് രാജു , രാജൻ കാലച്ചിറ, ഷമേജ്. കെ ജോർജ്,ലീലാമ്മ ബേബി, ഏലിയാമ്മ കുര്യാക്കോസ്, മായ ബിജു, ജൂലി റോയ്, സാജിമോൾ ഷാജി തുടങ്ങിയവർ പങ്കെടുത്തു.
2 മണിക്കൂർ നീണ്ടു നിൽക്കുന്ന ഷോയിൽ 70 ഓളം കലാകാരന്മാർ പങ്കെടുക്കുന്നത്.
ഫ്ലയിംഗ് ട്രിപ്പീസ്, ഗ്ലോബൽ റൈഡിംഗ് തുടങ്ങി കാണികളുടെ കണ്ണിനും മനസിനും കുളിർമ്മയേകുന്ന അഭ്യാസ പ്രകടനങ്ങളാണ് കാഴ്ച്ചവയ്ക്കുന്നത്. കൂടാതെ ഒട്ടകം, കുതിര, നായ തുടങ്ങിയവയുടെ പ്രകടനങ്ങളും കാണികൾക്ക് കൗതുകം പകരും.
ഏപ്രിൽ 22 വരെ എല്ലാ ദിവസവം 3 ഷോകൾ നടക്കും. ഉച്ച കഴിഞ്ഞ് 1 മണി 4 മണി,വൈകിട്ട് 7 മണി തുടങ്ങിയ സമയത്താണ് ഷോ നടക്കുന്നത്. 100, 200, 300 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്
6364146255, 9544456379