നാട്ടുവാര്‍ത്തകള്‍
പുറ്റടിയില്‍ ഏലയ്ക്കാ ലേലം പുനരാരംഭിച്ചു
കട്ടപ്പന: ലോക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന പുറ്റടി സ്‌പൈസസ് പാര്‍ക്കിലെ ഏലയ്ക്കാ ലേലം പുനരാരംഭിച്ചു. കര്‍ഷകരുടെ ദുരിതം കണക്കിലെടുത്ത് കലക്റ്ററുടെ പ്രത്യേക നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്. ശനിയാഴ്ച്ച ബോഡിനായ്ക്കന്നൂരിലാണ് ആദ്യ ലേലം നടന്നത്. പുറ്റടിയില്‍ കാര്‍ഡമം പ്ലാന്റേഴ്‌സ് മാര്‍ക്കറ്റിങ് കോ- ഓപ്പറേറ്റീവ്‌സ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ നടന്ന ലേലത്തില്‍ 36,820 കിലോ കാ പതിഞ്ഞു. 1602.4 ആണ് പരമാവധി വില ലഭിച്ചത്. 1021 ആണ് ശരാശരി വില.