നാട്ടുവാര്‍ത്തകള്‍പീരിമേട്
മിനി സിവില്‍ സേ്റ്റഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ്മാര്‍ച്ച്
പീരുമേട്: പീരുമേട് താലൂക്കിലെ തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ അറ്റകുറ്റപ്പണി നടത്താതെ മാനേജ്‌മെന്റും സര്‍ക്കാരും തൊഴിലാളികളെ ദ്രോഹിക്കുകയാണെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പീരുമേട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മിനി സിവില്‍ സേ്റ്റഷനിലേക്ക് മാര്‍ച്ച് നടത്തി. സമരം ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് പീരുമേട് മണ്ഡലം പ്രസിഡന്റ് സി. യേശുദാസ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോണ്‍ഗ്രസ് പീരുമേട് മണ്ഡലം പ്രസിഡന്റ് കാജാ പാമ്പനാര്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി മനോജ് രാജന്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കന്മാരായ അജയ് മാണിക്യം, കുമാര്‍ ദാസ്, രമേശ്, ജഗന്‍, ലാല്‍സണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.