അയ്യപ്പൻകോവിലിൽ അമ്യതം ഫെഡറേഷന്റ നേതൃത്തിൽ വയോജന സംഘമം നടന്നു


അയ്യപ്പൻകോവിൽ ഗ്രാമ പഞ്ചായത്തിന്റയും വോസാഡിന്റയും ആഭിമുഖ്യത്തിൽ അമൃതം ഫേസറഷൻ വയോജന സംഗമം നടത്തിയത്
അയ്യപ്പൻ കോവിൽ പഞ്ചായത്തിലെ വയോജനങ്ങളെ സംഘടിപ്പിച്ച് അവരുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി നില കൊള്ളുന്ന സംഘടനയാണ് അമ്യതം ഫെഡറേഷൻ .സംഘടനയുടെ ഒന്നാം വർഷികമാണ് ചാവറ ഗിരി സ്‌പേഷ്യൽ സ്കൂളിൽ വച്ച് നടത്തിയത്.150 ഓളം വയോജനങ്ങളാണ് സംഘടനയുടെ ഭാഗമായി പ്രവർത്തിക്കുന്നത്. അംഗങ്ങളുടെ വിവിധ കലാപരിപാടികളോടെയാണ് വാർഷികാഘോഷം സംഘടിപ്പിച്ചത്.ചാവാറഗിരി സ്പേഷ്യൽ സ്കൂൾ പ്രിൻസിപ്പാൾ ഫദർ പ്രിൻസ് ജോയ് പരിപാടി ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ അയ്യപ്പൻ കോവിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനു കെ ജോൺ , ഫെഡറേഷൻ പ്രസിഡന്റ് സണ്ണി തോമസ്, വികാസ് ഡയറക്ടർ ഫാദർ ലിജോ കൊച്ചുവീട്ടിൽ , വൊസാർഡ് പ്രതിനിധി കിരൺ അഗസ്റ്റിൻ , ഹെൽത്ത് കോർഡിനേറ്റർ എബി ബെന്നി, മേരിക്കുട്ടി സെബാസ്റ്റ്യൻ, ആനി ജബ്ബാരാജ്, തുടങ്ങിയവർ സംസാരിച്ചു.