നാട്ടുവാര്‍ത്തകള്‍
50 ലിറ്റര്‍ കോട കണ്ടെത്തി
നെടുങ്കണ്ടം:എക്‌സൈസ് നടത്തിയ പരിശോധനയില്‍ തേര്‍ഡ്ക്യാമ്പില്‍ നിന്നും ചാരായം നിര്‍മിക്കാനായി സൂക്ഷിച്ചിരുന്ന 50 ലിറ്റര്‍ കോട കണ്ടെത്തി. പരിശോധനയില്‍ എക്‌സൈസ് റെയിഞ്ച് പ്രിവന്റീവ് ഓഫീസര്‍ ജെ.പ്രകാശ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിനോജ് വി ജെ, ജോഷി വി.ജെ, ജിബിന്‍ ജോസഫ്, റ്റിറ്റോമോന്‍ ചെറിയാന്‍, ജസ്റ്റിന്‍ പി.സി, അരുണ്‍ ശശി വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ മായ എസ് എന്നിവര്‍ പങ്കെടുത്തു.