Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

സി.പി.എം അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണം -ബിജെപി



ആശയത്തെ ആശയം കൊണ്ട് നേരിടാനുള്ള ത്രാണി നഷ്ടപ്പെട്ടപ്പോഴെല്ലാം ആയുധം കയ്യിലെടുക്കുന്ന കമ്യൂണിസ്റ്റ് ധാർഷ്ട്യത്തിൻ്റെ പ്രകടനമാണ് ഇന്നലെ കട്ടപ്പനയിൽ നടന്നത് എന്ന് ബിജെപി കുറ്റപ്പെടുത്തി.ഞായറാഴ്ച കട്ടപ്പനയിൽ ജനം
ടിവി സംഘടിപ്പിച്ച ഇലക്ഷൻ സംവാദപരിപാടി അലങ്കോലപ്പെടുത്തുകയും ടെലിവിഷൻ അവതാരകനേയും, ചർച്ചാ പാനലിൽ ഉള്ളവരേയും അക്രമിക്കുകയും ചെയ്ത നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും തൊടുപുഴയിൽ ചേർന്ന ബിജെപി ഇടുക്കി പാർലമെൻറ് കോർ കമ്മറ്റി അഭിപ്രായപ്പെട്ടു. സി.പി.എം പാലു കൊടുത്ത് വളർത്തുന്ന ക്രിമിനലുകളാണ് ഇത്തരം സംഭവങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. അവതാരകൻ അനിൽ നമ്പ്യാരേയും ചർച്ചയിൽ പങ്കെടുത്ത
ബിജെപി പ്രതിനിധി ശ്രീനഗരി രാജനേയും മറ്റ് ബിജെപി നേതാക്കളേയും കസേര കൊണ്ട് അടിക്കുകയും, കയ്യേറ്റം ചെയ്തതും വളരെ ആസൂത്രിതമായിരുന്നു. ഇത്തരക്കാരെ നിലക്ക് നിർത്താനും, ജനാധിപത്യപരമായ ചർച്ചകൾക്ക് വഴിയൊരുക്കുവാനും സിപിഎം തയ്യാറാകണമെന്ന് ബിജെപി ആവിശ്യപ്പെട്ടു.ബംഗാളിലേയും ത്രിപുരയിലേയും ജനങ്ങൾ ഇക്കൂട്ടരെ ആട്ടി പുറത്താക്കിയത് പോലെ കേരളത്തിലും സംഭവിക്കുവാൻ ഉള്ള പ്രവർത്തനത്തിൻ്റെ തുടക്കമാണ് കട്ടപ്പനയിൽ സംഭവിച്ചതെന്ന കാര്യം ഇടത് നേതാക്കൾ വിസ്മരിക്കരുതെന്നും ബിജെപി കോർ കമ്മറ്റി മുന്നറിയിപ്പ് നൽകി.

ബിജെപി ജില്ലാ പ്രസിഡൻ്റ് കെ .എസ് അജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കോർ കമ്മറ്റി മധ്യ മേഘലാ പ്രസി.എൻ.ഹരി ഉൽഘാടനം ചെയ്തു.
എൽ.പത്മകുമാർ, സി.സന്തോഷ്കുമാർ, രതീഷ് വരകുമല, വി.എൻ സുരേഷ്, പിഏ.വേലുക്കുട്ടൻ, ശ്രീനഗരി രാജൻ, പി.പി.സാനു,അഡ്വ.ശ്രീവിദ്യരാജേഷ്, പി.പി സജീവ്, എൻ.ടി നടരാജൻ, നന്ദൻ നട്ടാശ്ശേരി, കെ.പി.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!