നാട്ടുവാര്‍ത്തകള്‍
കാലവർഷം തിങ്കളാഴ്ചയോടെ വീണ്ടും സജീവമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്;ഇടുക്കി ജില്ലയിൽ യെല്ലോ അലർട്ട്
തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിലാണ് ഈ ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുളളത്.
വരും ദിവസങ്ങളിലും കേരളത്തിൽ മഴ ലഭിക്കുമെങ്കിലും അതിശക്തമാകാനിടയില്ലെന്നാണ് പ്രവചനം. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ആഴ്ച തിരിച്ചുള്ള പ്രവചന പ്രകാരം ജൂൺ 25 മുതൽ ജൂലൈ ഒന്ന് വരെയുള്ള ആഴ്ചയിൽ കേരളത്തിൽ സാധാരണയിൽ കുറവ് മഴ ലഭിക്കാനും തുടർന്നുള്ള ആഴ്ചയിൽ സാധാരണയോ, അതിൽ കൂടുതലോ മഴ ലഭിക്കാനുമുള്ള സൂചനയാണ് കാണുന്നത്. ഇത് കണക്കിലെടുത്താൽ ജൂലൈ ആദ്യവാരം മാത്രമാകും കാര്യമായി മഴ ലഭിക്കുക. സംസ്ഥാനത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയിരുന്ന വിലക്കും പിൻവലിച്ചിട്ടുണ്ട്.