പി.എഫ് – ഇ.എസ്.ഐ അദാലത്ത് 27ന്
തൊഴിലാളികള്‍, തൊഴിലുടമകള്‍ പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കായി എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും ഇ എസ് ഐ കോര്‍പറേഷനും ചേര്‍ന്നു നടത്തുന്ന പരാതി പരിഹാര ബോധവല്‍ക്കരണ അദാലത്ത് മാര്‍ച്ച് 27 നു ഇ എസ്. ഐ. കോര്‍പ്പറേഷന്റെ അടിമാലി ബ്രാഞ്ച് ഓഫീസില്‍ നടക്കും. രാവിലെ ഒന്‍പതിന് രജിസ്ട്രേഷന് തുടങ്ങും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പരാതി വിശദമായി എഴുതി, മൂന്നാര്‍ പി. എഫ്. ഓഫീസില്‍ നേരിട്ടോ, തപാലിലോ, അസിസ്റ്റന്റ് പി. എഫ്. കമ്മിഷണര്‍, പി.എഫ്. ജില്ലാ ഓഫീസ്, മൂന്നാര്‍ എന്ന വിലാസത്തിലും ഇ.എസ്.ഐ പരാതികള്‍ ബ്രാഞ്ച് മാനേജര്‍, ഇ.എസ്.ഐ കോര്പ്പറേഷന് ഫാത്തിമ മാതാ നഗര്‍ അടിമാലി,പിന്-685561 എന്ന വിലാസത്തിലും ലഭ്യമാക്കണം.
പി.എഫ്. പരാതികള്‍ do [email protected] എന്ന ഇ മെയിലും ഇ.എസ്. ഐ [email protected], [email protected] m മെയിലിലും അയയ്ക്കാം. പി.എഫ് പരാതികളില്‍ പി. എഫ്. നമ്പര്‍, യു.എ.എന്‍. പി.പി. ഓ. നമ്പര്‍, എസ്റ്റാബ്ലിഷ്മെന്റ് നമ്പര്‍, മൊബൈല്‍ നമ്പര്‍, എന്നിവയും ഇ.എസ്.ഐ പരാതികളില്‍ ഇ.എസ്.ഐ നമ്പര്‍, മൊബൈല്‍ നമ്പര്‍, ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേര് എന്നിവയും ചേര്‍ത്തിരിക്കണം. പരിപാടി നടക്കുന്ന ദിവസം നേരിട്ടും പരാതി ബോധിപ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : പി. എഫ്- 9847731711, ഇ.എസ്.ഐ – 8921247470, 9947408143.