ദേശീയ ആരോഗ്യ ദൗത്യം ജീവനക്കർക്ക് രണ്ട് മാസം ആയിട്ടും വേതനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻറെ ഭാഗമായി കട്ടപ്പന താലൂക്ക് ആശുപത്രിയിലെ N.H.M ജീവനക്കാർ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു
ദേശീയ ആരോഗ്യ ദൗത്യം ജീവനക്കർക്ക് രണ്ട് മാസം ആയിട്ടും വേതനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻറെ ഭാഗമായി കട്ടപ്പന താലൂക്ക് ആശുപത്രിയിലെ N.H.M ജീവനക്കാർ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. കഞ്ഞി വച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്
രണ്ട് മാസത്തിലേറയായി വേതനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ദേശീയ ആരോഗ്യ ദൗത്യം ജീവനാക്കാർ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻറെ ഭാഗമായി കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ജീവനക്കാർ ആശുപത്രി ഓഫീസിനു മുന്നിൽ പട്ടിണി കഞ്ഞി വെച്ച് പ്രതിഷേധിച്ചു. പട്ടിണി കഞ്ഞി പ്രതിഷേധ സമരം താലൂക്ക് ആശുപത്രി പി.ആർ.ഒ ടോണി ഉദ്ഘാടനം ചെയ്തു
സമരത്തിന്റെ അഞ്ചാം ദിനമായി ഇന്ന് ഒരു മണിക്കൂർ നേരം ഓഫീസ് സേവനങ്ങൾ നിർത്തിവയ്ക്കുകയും പട്ടിണി കഞ്ഞി വെച്ച് എൻ.എച്ച്.എം ജീവനക്കാർ സമരത്തിൽ
പങ്കെടുക്കുകയും ചെയ്തു. സമരപരിപാടിയെ അഭിസംബോധന ചെയ്ത് താലൂക്ക് ആശുപത്രി ഓർത്തോ വിഭാഗം മേധാവിയും കെ ജി എം ഓ മെമ്പറുമായ ഡോക്ടർ ജിഷാന്ത് , എൻ .ജി .ഒയെ പ്രതിനിധീകരിച്ച് മുജീബ് റഹ്മാൻ , താലുക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആൽബർട്ട് ഐസക്ക് ,വിധു സോമൻ , കെ .ജി . എൻ . എ യെ പ്രതിനിധികരിച്ച് ഐഡ് നേഴ്സ് സുധ ,സ്മിത എന്നിവർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു . 5 ദിവസമായി നടത്തിവരുന്ന സമര പരിപാടികൾ കണ്ടിട്ടും അധികാരികൾ അനങ്ങാപ്പാറ നയം സ്വീകരിച്ചാൽ ജീവനക്കാർ കടുത്ത സമര പരിപാടിയിലേക്ക് പോകുമെന്നും ഭാരവാഹികൾ പറഞ്ഞു