മോദിയുടെ മാരത്തണ്‍ പ്രചാരണം; കന്യാകുമാരിയില്‍ കരിങ്കൊടി ഉയര്‍ത്താന്‍ കോണ്‍ഗ്രസ്
ചെന്നൈ: തമിഴ്‌നാട്ടില്‍ പ്രധാനമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധത്തിന് കോണ്‍ഗ്രസ്. കന്യാകുമാരിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കരിങ്കൊടി കാട്ടുമെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയാണ് പ്രതിഷേധം. മുസ്ലിങ്ങളെയും ശ്രീലങ്കന്‍ തമിഴരെയും ബാധിക്കുന്ന സിഎഎക്കെതിരെ പ്രതിഷേധിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടി സിഎല്‍പി നേതാവ് എസ് രാജേഷ്‌കുമാറിന്റെ നേതൃത്വത്തിലായിരിക്കും ടിഎന്‍സിസി അംഗങ്ങള്‍ കരിങ്കൊടി കാണിക്കുക. കോണ്‍ഗ്രസ് എം പി വിജയ് വസന്ത്, എംഎല്‍എ പ്രിന്‍സ് ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധത്തില്‍ അണിനിരക്കും.
സംസ്ഥാനത്ത് സിപിഐഎമ്മും വിജയുടെ തമിഴക വെട്രി കഴകവും സിഎഎക്കെതിരെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സിഎഎ നടപ്പിലാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത് സാമൂഹിക ഐക്യം തകര്‍ക്കുമെന്നുമാണ് വിജയ് അഭിപ്രായപ്പെട്ടത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായാണ് വിജയ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എത്തുന്നത്. കേരളം, തമിഴ്‌നാട്, തെലങ്കാന സംസ്ഥാനങ്ങളിലാണ് മോദി ഇന്ന് മാരത്തണ്‍ പ്രതിഷേധം നടത്തുക.