Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
‘പാട്ടുപാടുന്നതിനിടെ ജാസി ഗിഫ്റ്റിന്റെ മൈക്ക് പിടിച്ചുവാങ്ങി പ്രിൻസിപ്പൽ’; കോളജ് പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയി
കോളജ് പരിപാടിയിൽ നിന്ന് ഗായകൻ ജാസി ഗിഫ്റ്റ് പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. എറണാകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിലെ പരിപാടിക്കിടെയാണ് ഗായകൻ വേദിവിട്ടത്. പാട്ടുപാടുന്നതിനിടെ ജാസി ഗിഫ്റ്റിന്റെ മൈക്ക് പ്രിൻസിപ്പൽ പിടിച്ചുവാങ്ങി. ഒപ്പം പാടാൻ എത്തിയ ആളെ ഒഴിവാക്കണമെന്നും പ്രിൻസിപ്പൽ ആവശ്യപ്പെട്ടതായി പരാതി.
കോളജ് ഡേ യിലെ പരിപാടിയിലെ മുഖ്യ അതിഥിയായിരുന്നു ജാസി ഗിഫ്റ്റ്. വിദ്യാർത്ഥികൾ ക്ഷണിച്ച പ്രകാരമാണ് ഗായകൻ എത്തിയത്. എന്നാൽ വേദിയിലെത്തിയ പ്രിൻസിപ്പൽ മൈക്ക് പിടിച്ചുവാങ്ങി. തുടർന്ന് പ്രതിഷേധിച്ച ജാസി ഗിഫ്റ്റ് വേദി വിടുകയായിരുന്നു.
പ്രിസിപ്പലിനെതിരെ കോളജ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. ഇത്രെയും നാളത്തെ സംഗീത ജീവിതത്തിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും. ഒപ്പം പാടാനെത്തിയ മുതിർന്ന ഗായകനെ ഒഴിവാക്കാൻ ആവശ്യപ്പെട്ടുവെന്നും ജാസി ഗിഫ്റ്റ് പറഞ്ഞു.