Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
വന്യമൃഗ ആക്രമണം; ആശങ്ക രേഖപ്പെടുത്തി സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക
തൊടുപുഴ :ഒരു കാലത്തും ഉണ്ടാകാത്ത തരത്തിൽ ഇടുക്കി ജില്ലയിൽ വന്യമൃഗ ആക്രമണം തുടരുന്നതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക. കാടിറങ്ങി വന്യമൃഗങ്ങൾ നാശം വരുത്തുന്നതു തടയാനുള്ള പദ്ധതികൾ കേന്ദ്ര-സംസ്ഥാന സർ ക്കാരുകൾ ഏകോപനത്തോടെ നടപ്പിലാക്കണമെന്ന് ബിഷപ്പ് വി എസ് ഫ്രാൻസിസ് ആവശ്യപ്പെട്ടു
വിലപ്പെട്ട ജീവനുകൾ നഷ്ട പ്പെടുകയും ഒട്ടേറെയാളുകൾ പരു ക്കേറ്റു ചികിത്സയിൽ കഴിയുകയും ചെയ്യുന്നതിനു പുറമേ കർഷകരുടെ കോടിക്കണക്കിനു രൂപയു ടെ കൃഷികളും നശിപ്പിക്കപ്പെട്ടു. വിളകളും വളർത്തു മൃഗങ്ങളും
നഷ്ടപ്പെട്ടവർക്കു
മതിയായ
നഷ്ടപരിഹാരം സമയബന്ധിത മായി ലഭിച്ചിട്ടില്ല.
മാസങ്ങളായി വന്യമൃഗങ്ങൾ ഉയർത്തുന്ന ഭീഷണി തടയാൻ വനംവകുപ്പിനു കഴിയുന്നില്ല. യോഗങ്ങളല്ല, ശക്തമായ തീരുമാന ങ്ങളും നടപടികളുമാണു വേണ്ട തെന്ന് ബിഷപ് വി എസ് ഫ്രാൻസിസ് പറഞ്ഞു.