Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
35 ലിറ്റർ കോടയും വാറ്റുപകരണങ്ങളും സൂക്ഷിച്ചുവച്ച മഴുവടി, അമ്പലകവല സ്വദേശി സിജോ എക്സൈസ് പിടിയിൽ
ഇന്നേ ദിവസം ഇടുക്കി എക്സൈസ് സ്പഷ്യൽ സ്ക്വാഡ് പാർട്ടി അസ്സിസ്റ്റ് എക്സ്സൈസ് ഇൻസ്പെക്ടർ( grd ) നെബു എ.സി.യുടെ നേതൃത്ത്വത്തിൽ കഞ്ഞികുഴി വില്ലജിൽ മഴുവടി അമ്പലകവല കരയിൽ നടത്തിയ റെയിഡിൽ ചാരായം വാറ്റുന്നതിന് തയ്യാറാക്കിയ 35 ലിറ്റർ കോടയും വാറ്റുപകരണങ്ങളും സൂക്ഷിച്ചുവച്ച കുറ്റത്തിന് ഇടുക്കി താലൂക്കിൽ കഞ്ഞികുഴി വില്ലേജിൽ ,മഴുവടി അമ്പലകവല കരയിൽ താന്നിക്കതൊട്ടിയിൽ വീട്ടിൽ ഭാസ്കരൻ മകൻ സിജോ റ്റി. ബി.40/2024 എന്നയാളെ അറസ്റ്റ് ചെയ്ത് അബ്കാരി കേസ് എടുത്ത് പ്രതിയെയും തൊണ്ടി മുതലുകളും കേസ് റിക്കാർഡുകളും തങ്കമണി റെയിഞ്ചിന് കൈമാറി
പാർട്ടിയിൽ AEl G ഷാജി ജെയിംസ്, സിവിൽ എക്സൈസ് ഓഫീസർ ജസ്റ്റിൻ പി ജോസഫ്, സുരഭി കെ.എം , ഡ്രൈവ൪ ശശി PK എന്നിവർ പങ്കെടുത്തു. U/s 55 (g) of Abkari Act I of 1077