ഇടുക്കിയില്‍ ജോയ്സിന് ആവേശ നിര്‍ഭരമായ വരവേല്‍പ്പ്
ചെറുതോണി: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ്ജിന് ഇടുക്കി മണ്ഡലത്തിന്‍റെ വിവിധ കേന്ദ്രങ്ങളില്‍ ആവേശ നിര്‍ഭരമായ വരവേല്‍പ്പ് ലഭിച്ചു. വ്യാപാര സ്ഥാപനങ്ങളും തൊഴിലിടങ്ങളും സന്ദര്‍ശിക്കുന്നതാണ് ലക്ഷ്യമിട്ടതെങ്കിലും ഓരോ പ്രദേശങ്ങളിലും സ്ഥാനാര്‍ത്ഥിയെ കാണുന്നതിനായി നിരവധി ആളുകളാണ് എത്തിച്ചേര്‍ന്നത്. ഉച്ചയ്ക്ക് 2 ന് കഞ്ഞിക്കുഴി പഞ്ചായത്തിലെ വെണ്‍മണിയിലായിരുന്നു തുടക്കം. തുടര്‍ന്ന് പഴയരിക്കണ്ടം, കഞ്ഞിക്കുഴി ടൗണ്‍, കീരിത്തോട്, ചേലച്ചുവട്, ചുരുളി എന്നിവിടങ്ങളില്‍ പര്യടനം നടത്തി. തുടര്‍ന്ന് ഇടുക്കി, കട്ടിംഗ്, കാല്‍വരിമൗണ്ട്, എട്ടാംമൈല്‍, വാഴവര, നിര്‍മ്മലസിറ്റി, വെള്ളയാംകുടി, തുടര്‍ന്ന് കാഞ്ചിയാര്‍ പഞ്ചായത്തിലെ മാട്ടുക്കട്ട, ലബ്ബക്കട, സ്വരാജ്, വെള്ളിലാംകണ്ടം, കല്‍ത്തൊട്ടി, തുടര്‍ന്ന് കട്ടപ്പന മുനിസിപ്പാലിറ്റിയിലെ നരിയംപാറ, ഇരുപതേക്കര്‍, വള്ളക്കടവ്, അമ്പലക്കവല തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം കട്ടപ്പന ടൗണില്‍ ആവേശകരമായ റോഡ്ഷോയും നടന്നു. വന്‍ജനാവലിയാണ് റോഡ്ഷോയില്‍ പങ്കെടുത്തത്.
ജോയ്സ് ജോര്‍ജ്ജ് ഇന്ന് ഉടുമ്പന്‍ചോലയില്‍ നാളെ പീരുമേട്ടില്‍
ചെറുതോണി: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ്ജ് ബുധനാഴ്ച ഉടുമ്പന്‍ചോല മണ്ഡലത്തില്‍ പര്യടനം നടത്തും. പമ്പാടുംപാറ എസ്റ്റേറ്റ്, വലിയതോവാള, കൗന്തി, ചേമ്പളം, നെടുങ്കണ്ടം പടിഞ്ഞാറേക്കവല, പച്ചടി, മഞ്ഞപ്പാറ, ചെമ്പകക്കുഴി എന്നിവിടങ്ങളില്‍ പര്യടനം നടത്തി നെടുങ്കണ്ടം കിഴക്കേകവലയില്‍ റോഡ്ഷോയോടുകൂടി സമാപിക്കും. വ്യാഴാഴ്ച പീരുമേട് അസംബ്ലി മണ്ഡലത്തില്‍ പര്യടനം നടത്തും.
മതം അടിസ്ഥാനപ്പെടുത്തി പൗരത്വം നിര്‍ണയിക്കുന്നത് ഭരണഘടനാ ലംഘനം- ജോയ്സ് ജോര്‍ജ്ജ്
കട്ടപ്പന: പൗരത്വം നിര്‍ണ്ണയിക്കുന്നതിന് മതം അടിസ്ഥാനമാക്കി എടുക്കുന്നത് കടുത്ത ഭരണഘടനാ ലംഘനമാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ്ജ് പറഞ്ഞു. കട്ടപ്പനയില്‍ വോട്ടര്‍മാരോട് സംസാരിക്കുകയായിരുന്നു ജോയ്സ് ജോര്‍ജ്ജ്. ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യ അഭിമാനപൂര്‍വ്വം തലയുയര്‍ത്തി നില്‍ക്കുന്നത് മതേതരത്വത്തിന്‍റെ മഹത്വം കൊണ്ടാണ്. നാനാത്വത്തില്‍ ഏകത്വം എന്നതാണ് ഇന്ത്യയുടെ പ്രത്യേകത. ബഹുസ്വരതയെ നഷ്ടപ്പെടുത്തി ഭിന്നതയുടെ രാഷ്ട്രീയം വളര്‍ത്താനാണ് കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നത്. ഒരു മതത്തെ മാത്രം ലക്ഷ്യം വച്ചുള്ളതാണ് പൗരത്വ നിയമ ഭേദഗതി. രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗമായ മുസ്ലീം സഹോദരങ്ങളെ ഉന്നം വച്ച് നടത്തുന്ന ഇത്തരം നീക്കങ്ങളെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. അവര്‍ ഈ രാജ്യത്തിന്‍റെ മക്കളാണ്. കേരളത്തില്‍ ജാതിയും മതവും വര്‍ഗ്ഗവും വര്‍ണവുമില്ലാതെ ഏകോദര സഹോദരങ്ങളെപ്പോലെ കഴിയുന്ന നാടാണ്. ഇവിടെ ചേരിതിരിവു സൃഷ്ടിക്കാന്‍ ആര്‍ക്കും കഴിയില്ല. പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യന്ത്രി അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. അസഹിഷ്ണുതയുടെയും ഭിന്നതയുടെയും വിഷവിത്തുകള്‍ നമ്മുടെ നാട് സ്വീകരിക്കില്ലെന്നും അതിനെ ചെറുക്കാന്‍ എന്നും ജനങ്ങള്‍ തെരഞ്ഞെടുത്താല്‍ പാര്‍ലമെന്‍റില്‍ മതത്തെ അടിസ്ഥാനമാക്കിയുള്ള പൗരത്വ നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും അഡ്വ. ജോയ്സ് ജോര്‍ജ്ജ് വ്യക്തമാക്കി.
കുരിശുപള്ളികള്‍ ആക്രമിച്ചത് സമാധാന അന്തരീക്ഷം തകര്‍ക്കാന്‍- സി.വി. വര്‍ഗീസ്
കട്ടപ്പന: കട്ടപ്പന കേന്ദ്രീകരിച്ച് വിവിധ മേഖലകളില്‍ കുരിശുപള്ളികള്‍ തകര്‍ത്തത് നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് പറഞ്ഞു. കുരിശടികള്‍ തകര്‍ക്കപ്പെട്ട കട്ടപ്പന, ഇരുപതേക്കര്‍, പുളിയന്‍മല, കൊച്ചറ, കമ്പംമെട്ട് എന്നിവിടങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജില്ലാ സെക്രട്ടറി. മതവൈരങ്ങളില്ലാത്ത നാടാണി ഇടുക്കി. കാര്‍ഷിക മേഖലയില്‍ കുടിയേറ്റ സംസ്കൃതി ഉള്‍ക്കൊണ്ട് ഒരു വീട്ടിലെ അംഗങ്ങളെ പോലെ ജീവിക്കുന്നവരാണ്. ജനങ്ങള്‍ക്കിടയില്‍ ചേരിതിരുവുകള്‍ സൃഷ്ടിച്ച് സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് അക്രമികള്‍ ശ്രമിച്ചിട്ടുള്ളത്. അക്രമികളെ ഉടന്‍ പിടികൂടണം. മുഖ്യമന്ത്രിയുമായി വിഷയം സംസാരിച്ചുവെന്നും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് കഴിഞ്ഞതായും ശക്തമായ അന്വേഷണം നടന്നു വരികയാണെന്നും സി.വി. വര്‍ഗീസ് വ്യക്തമാക്കി.
ചിത്രം: നരിയംപാറയില്‍ തകര്‍ക്കപ്പെട്ട കുരിശുപള്ളി സിപിഐ എം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് സന്ദര്‍ശിക്കുന്നു
കുരിശുപള്ളി തകര്‍ത്തത് വര്‍ഗീയ കലാപം ലക്ഷ്യം വച്ച്- എം.എം. മണി
കട്ടപ്പന: ജില്ലയില്‍ തെരഞ്ഞെടുപ്പ് രംഗത്ത് വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് പള്ളികള്‍ക്കെതിരെ അക്രമം ഉണ്ടായിട്ടുള്ളതെന്ന് എം.എം. മണി എംഎല്‍എ പറഞ്ഞു. കുരിശുപള്ളികള്‍ തകര്‍ക്കപ്പെട്ട സ്ഥലങ്ങള്‍ സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പ്രകോപനവുമില്ലാതെയാണ് സാമൂഹ്യ വിരുദ്ധ സംഘം വിശ്വാസ സമൂഹത്തെ വ്രണപ്പെടുത്തി പള്ളികള്‍ക്കെതിരെ കല്ലെറിയുകയും ചില്ല് തകര്‍ക്കുകയും ചെയ്തിട്ടുള്ളത്. ആസൂത്രിതമായി നടത്തിയ അക്രമമാണിത്. ഇതിന് പിന്നില്‍ വന്‍ഗൂഢാലോചനയുണ്ട്. പോലീസ് ശക്തമായ അന്വേഷണം നടത്തി കുറ്റക്കാരെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും എം.എം. മണി പറഞ്ഞു.
അക്രമികളെ ഉടന്‍ പിടികൂടണം- ജോയ്സ് ജോര്‍ജ്ജ്
കട്ടപ്പന: കുരിശുപള്ളി ആക്രമിച്ച പ്രതികളെ ഉടന്‍ പിടികൂടണമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ്ജ് ആവശ്യപ്പെട്ടു. പള്ളി ആക്രമിക്കപ്പെട്ട സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസ സമൂഹത്തെ വ്രണപ്പെടുത്തുന്ന പ്രവര്‍ത്തിയാണ് ആക്രമികളില്‍ നിന്നും ഉണ്ടായിട്ടുള്ളത്. തെരഞ്ഞെടുപ്പ ഘട്ടത്തില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതിന് പിന്നില്‍ ഗൂഢാലോചന തള്ളിക്കളയാനാവില്ല. തെരഞ്ഞെടുപ്പിന്‍റെ ശ്രദ്ധമാറ്റാനും കലാപത്തിന് വഴിമരുന്നിടാനും നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ആസൂത്രിതമായി നടത്തിയ അക്രമമാണോ എന്നതും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും ജോയ്സ് ജോര്‍ജ്ജ് ആവശ്യപ്പെട്ടു.