Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
എംആര്‍ഐ സ്കാനിംഗിന് ടെന്‍ഡർ ക്ഷണിച്ചു
പീരുമേട് താലൂക്കാശുപത്രിയില്‍ ആര്.എസ്.ബി.വൈ, കാസ്പ്, ജെ.എസ്.എസ്.കെ, ആര്.ബി.എസ്.കെ, ആരോഗ്യകിരണം എന്നീ വിഭാഗങ്ങളില്‍ ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്ക് ചികിത്സാര്‍ത്ഥം ആവശ്യമായി വരുന്ന വിവിധ തരം എംആര്‍ഐ സ്കാനിംഗുകള്‍ ചുരുങ്ങിയ നിരക്കില്‍ ചെയ്ത് തരുന്നതിന് താല്പര്യമുളള സ്ഥാപനങ്ങളില്‍ നിന്നും ലഭ്യമായ ടെസ്റ്റുകള്‍, അവയുടെ നിരക്കുകള്‍ എന്നിവ ഉള്‍പ്പെടുത്തി മത്സരാടിസ്ഥാനത്തില്‍ മുദ്ര വെച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോമുകള്‍ മാര്‍ച്ച് 18 ന് ഉച്ചക്ക് 1 മണി വരെ ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ ലഭിക്കും. അന്നേദിവസം നാലുമണി വരെ ഫോമുകള്‍ സ്വീകരിക്കും. മാര്‍ച്ച് 19ന് വൈകിട്ട് 4.30 ന് ടെന്‍ഡര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തിദിവസങ്ങളില്‍ ഓഫീസില്‍ നിന്നും ലഭ്യമാണ്. ഫോണ്‍: 04869 232424.