പ്രധാന വാര്‍ത്തകള്‍
വന്യമൃഗ ശല്യം: കേരളവും കര്‍ണാടകവും അന്തര്‍സംസ്ഥാന കരാറില്‍ ഒപ്പിട്ടു
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാനുള്ള നടപടികൾ ചർച്ച ചെയ്ത് കേരള, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ വനം മന്ത്രിമാരുടെ യോഗം. അന്തർസംസ്ഥാന സഹകരണ ചാർട്ടറിൽ ഒപ്പിട്ട കേരളവും കർണാടകവും പ്രതിസന്ധി ലഘൂകരിക്കുന്നതിന് കേന്ദ്രസർക്കാർ ഇടപെടൽ ആവശ്യമാണെന്ന് പ്രതികരിച്ചു.
വനം മന്ത്രിമാർ നേതൃത്വം നൽകിയ അന്തർസംസ്ഥാന കോഡിനേഷൻ കമ്മിറ്റി യോഗത്തിൽ തയ്യാറാക്കിയ ചാർട്ടറിൽ ഉൾപ്പെടുത്തിയത് നാല് ലക്ഷ്യങ്ങൾ.