കട്ടപ്പന ഇരട്ട കൊലപാതകം ;നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ സ്ഥലത്തെ ഇന്നത്തെ പരിശോധന അവസാനിപ്പിച്ചു,അവശിഷ്ടങ്ങൾ ലഭിച്ചില്ല
കട്ടപ്പന ഇരട്ടക്കൊലപാതകത്തിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ സ്ഥലത്ത് പരിശോധന പുരോഗമിക്കുന്നു.സാഗര ജങ്ഷനിൽ കൊല്ലപ്പെട്ട വിജയനും കുടുംബവും മുൻപ് താമസിച്ചിരുന്ന വീടിനോട് ചേർന്നുള്ള പശുതൊഴുത്ത് കുഴിച്ചാണ് പരിശോധന.വിജയന്റെ മകൾക്ക് ജനിച്ച കുഞ്ഞിനെ കൊലപ്പെടുത്തി തൊഴുത്തിൽ കുഴിച്ചു മൂടിയെന്നാണ് പ്രതി നിധീഷ് പോലീസിന് മൊഴി നൽകിയിരിക്കുന്നത്.ഇത് പ്രകാരം ഒന്നര മണിക്കൂറോളം നേരം ഇവിടെ പരിശോധന നടത്തിയെങ്കിലും അവശിഷ്ടങ്ങൾ ഒന്നും കണ്ടെത്തിയില്ലെന്ന് ജില്ലാ പോലീസ് മേധാവി റ്റി കെ വിഷ്ണു പ്രദീപ് പറഞ്ഞു.നിധീഷ് നൽകിയ മൊഴിയിൽ വൈരുധ്യമുണ്ടെന്നാണ് സൂചന.ജഡം മറവ് ചെയ്തെന്ന് കരുതുന്ന സ്ഥലത്ത് നിന്നുള്ള മണ്ണ് ഫോറൻസിക് സംഘം ശേഖരിച്ചിട്ടുണ്ട്.പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിന് ശേഷം നാളെയും തിരച്ചിൽ തുടരും.2016ലാണ് ജനിച്ചു നാല് ദിവസം പ്രായമുള്ള കുഞ്ഞിനെ കൊല്ലപ്പെട്ട വിജയനും,നിധീഷും ചേർന്ന് കൊലപ്പെടുത്തിയത്.