ആംബുലൻസുകൾക്ക് വഴിയൊരുക്കി മാതൃകയായി വാഗമൺ ബസ് ടൈമിംഗ് വാട്ട്സ്ആപ്പ് കൂട്ടായ്മ
നെടുങ്കണ്ടത്തു നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് രണ്ടു കുട്ടികളെയുമായി പോയ ആംബുലൻസുകൾക്കാണ് വാഗമൺ ബസ് ടൈമിംഗ് വാട്ട്സ് ആപ്പ് കൂട്ടായ്മ വഴിയൊരുക്കി മാതൃകയായത്. പൊതു അവധി ദിനമായതിനാൽ വാഗമണ്ണിലെ തിരക്ക് അനിയന്ത്രിതമാണ്. ഇതിന് ഇടയിൽ ആംബുലൻസ് കടന്നു പോവുക എന്ന ശ്രമകരമായ ദൗത്യമാണ് വാഗമൺ ബസ് ടൈമിംഗ് വാട്ട്സ് ആപ്പ് കൂട്ടായ്മയുടെ കൂട്ടായ പരിശ്രമത്തിലൂടെ നാടും നഗരവും ഒന്നിച്ച് യാതൊരു തടസവും കൂടാതെ സാധ്യമാക്കിയത്. വാഗമണ്ണിലേയ്ക്ക് ആംബുലൻസുകൾ പ്രവേശിച്ചതു മുതൽ ജീപ്പുകളും അകമ്പടി സേവിച്ചു. വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ തുടങ്ങിയ കൂട്ടായ പ്രവർത്തനങ്ങൾക്ക് വാഗമൺ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും, രാഷ്ട്രീയ പാർട്ടി പ്രവർത്തകരും സഹകരിച്ച് അഡ്മിൻമാരുടെ നേതൃത്വത്തിൽ ആംബുലൻസുകളെ സുഗമമായി കടത്തിവിട്ടു. നെടുങ്കണ്ടത്ത് തോട്ട പൊട്ടി ഗുരുതരമായി പരിക്കേറ്റ കമ്പംമെട്ട് സ്വദേശി രാജേന്ദ്രൻ, അണക്കര സ്വദേശി ജയ്മോൻ എന്നിവരെയുമായി പോയ ആംബുലൻസിനാണ് വഴിയൊരുക്കിയത്