San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

സ്വര്‍ണവില 50,000 കടക്കുമോ?, വീണ്ടും റെക്കോര്‍ഡ് തിരുത്തി; മൂന്നാഴ്ചയ്ക്കിടെ ഉയര്‍ന്നത് 3000 ലധികം രൂപ



കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ തിരുത്തി സ്വര്‍ണവില കുതിക്കുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം 48000 കടന്ന സ്വര്‍ണവില ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ് വര്‍ധിച്ചത്. 48,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇങ്ങനെ പോയാല്‍ 50,000 കടക്കുന്നതിന് അധികം സമയം വേണ്ടി വരില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ഗ്രാമിന് 50 രൂപയാണ് ഉയര്‍ന്നത്. 6075 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.കഴിഞ്ഞ മാസം 15ന് 45,520 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് ഇടിഞ്ഞ ശേഷം സ്വര്‍ണവില തിരിച്ചുകയറുന്നതാണ് കണ്ടത്. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് ഉയര്‍ന്നത്.

കഴിഞ്ഞ ദിവസം മുതലാണ് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് ആരംഭിച്ചത്. ചൊവ്വാഴ്ച 47,560 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡ് ഇട്ടത്. കഴിഞ്ഞ ദിവസം വീണ്ടും ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചു. വ്യാഴാഴ്ച 48,000 കടന്നും മുന്നേറിയ സ്വര്‍ണവില അഞ്ചുദിവസത്തിനിടെ 1600 രൂപയാണ് വര്‍ധിച്ചത്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!