ഏലക്ക ഓക്ഷനിൽ ഏലക്ക പതിയുന്നതിന് അവകാശം കർഷകന് മാത്രം
ഏലക്ക ഓക്ഷനിൽ ഏലക്ക പതിയുന്നതിന് അവകാശം കർഷകന് മാത്രം.
ഏലക്ക ഓക്ഷന് കർഷകരുടെ ഏലക്ക മാത്രമേ പതിയുവാൻ നിലവിൽ നിയമമുള്ളൂ, അതിനാൽ ഏലക്ക പുളിങ്ങ് കർഷകർക്ക് മാത്രമേ അനുവദി ക്കാവൂ എന്ന് കാണിച്ച് വണ്ടന്മേട് കാർഡമം ഗ്രോവേഴ്സ് അസോസിയേഷൻ നൽകിയ നിവേദനത്തിന്മേൽ അടിയന്തിരമായി നടപടികൾ സ്വീകരിക്കുവാൻ സ്‌പൈസ് ബോർഡിന് കേരള ഹൈക്കോടതി നിർദേശം നൽകി. വണ്ടൻമേട് കാർഡമം ഗ്രോവേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ. ഷൈൻ വർഗീസ് കാർഡമം ഗ്രോവേഴ്സ് അസോസിയേഷനുവേണ്ടി ഫയൽ ചെയ്ത ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടത്.
കാർഡമം ലൈസൻസിങ്ങ് ആന്റ് മാർക്കറ്റിങ്ങ് റൂൾ അനുസരിച്ച് കർഷക രുടെ ഏലക്ക ലേല സമ്പ്രദായം വഴി വിറ്റഴിക്കുവാൻ ആവശ്യമായ സൗകര്യ ങ്ങൾ ഒരുക്കുന്നതിന് ലേല കമ്പനികൾക്ക് ഓക്ഷൻ ലൈസൻസും, കർഷക രിൽ നിന്നും നേരിട്ടും, ഓക്ഷൻ വഴിയും ഏലക്ക വാങ്ങുന്നതിന് ഡീലർമാർക്കും സ്‌പൈസസ് ബോർഡ് ലൈസൻസ് നൽകുന്നു. ഡീലർ ലൈസൻസിലെ വ്യവസ്ഥ അനുസരിച്ച് ഡീലർമാർക്ക് കർഷകരിൽനിന്ന് നേരി ട്ടും, ഓക്ഷൻ വഴിയും ഏലക്കാ വാങ്ങാം. എന്നാൽ ഓക്ഷനിൽ ഏലക്കാ പതി യുവാൻ ഡീലർമാർക്ക് അവകാശമില്ല. ഇപ്രകാരം നിയമം നിലനിൽക്കെ ആണ് സ്‌പൈസസ് ബോർഡ് ഉദ്യോഗസ്ഥരെയും, ഓക്ഷൻ കമ്പനികളെയും സ്വാധീനിച്ചും, കർഷകരെ തെറ്റിദ്ധരിപ്പിച്ചും, ഡീലർമാർ ഓക്ഷൻ സെന്ററുക ളിൽ ഏലക്ക പതിച്ചു വന്നിരുന്നത്. ഏലക്ക കടം കിട്ടുന്ന സാഹചര്യം ഉള്ളതി നാൽ ഒരു കച്ചവടക്കാരൻ ഒരു ഓക്ഷനിൽനിന്നും ഏലക്ക കടംവാങ്ങി അത് അടുത്ത ഓക്ഷനിൽ പതിച്ച് റൊട്ടേഷൻ നടത്തിക്കൊണ്ടിരിക്കുന്നു. അപ്രകാരം റീപൂളിങ്ങ് നടത്തുന്നതുകൊണ്ട് ഏലക്ക ഉത്പാദനത്തിന്റെ കണക്ക് വർദ്ധി പ്പിച്ച് കാണിക്കുകയും, ഉത്പാദനം കൂടിയ കണക്കൂ കണ്ട് മതിയായ വില കർഷകർക്കു ലഭിക്കാതെയും വരുന്നു.
സ്‌പൈസസ് ബോർഡ് ഇറക്കിയ സർക്കുലർ പ്രകാരം 26,000 കിലോ ഏലക്ക ഡീലർമാർക്ക് ഓക്ഷനിൽ പതിയാമെന്ന് നിഷ്‌കർഷിച്ചിരുന്നു. എന്നാൽ നിലവിൽ ഓക്ഷൻകമ്പനികൾ നൽകുന്ന ബാങ്ക് ഗ്യാരണ്ടിക്ക് അനു സൃതമായി മാത്രമേ ഏലക്ക പതിയാവൂ എന്ന പുതിയ പരിഷ്‌ക്കാരം സ്‌പൈസസ് ബോർഡ് കൊണ്ടുവന്നപ്പോൾ കുറഞ്ഞ ബാങ്ക് ഗ്യാരണ്ടി നൽകുന്ന ഓക്ഷൻ കമ്പനിയിൽ കർഷകരുടെ ഏലക്ക പതിയുവാൻ ഇടമി ല്ലാത്ത സാഹചര്യമുണ്ടായി. കർഷകരെ ദ്രോഹിക്കാൻവേണ്ടി നിയമത്തിൽ ഇല്ലാത്ത അവകാശങ്ങൾ ഡീലർമാർക്ക് നൽകിയതാണ് റീപുളിങ്ങിന് കാരണ മാകുന്നത്. കർഷകരുടെ ഉത്പാദനം മാത്രം പതിയുവാനാണ് ഓക്ഷൻ സംവി ധാനം ഉണ്ടാക്കിയിട്ടുള്ളത്. എന്നാൽ അത് ഡീലർമാരുടെ ചൂഷണത്തിനും, മുതലെടുപ്പിനും അവസരം നൽകിയപ്പോൾ യഥാർത്ഥ കർഷകരുടെ അവകാ ശമാണ് ഇല്ലാതാക്കിയത്. റീപുളിങ്ങ് അവസാനിപ്പിച്ചാൽ ഏലക്കായ്ക്ക് നല്ല വില ലഭിക്കുന്നതുമാണ്. കർഷകചൂഷണം അവസാനിപ്പിക്കുവനാണ് ഓക്ഷ നിൽ ഏലക്ക പതിച്ച് കർഷകർക്ക് മാത്രമാക്കി നിജപ്പെടുത്തണമെന്ന് ആവശ്യ പ്പെട്ട് വണ്ടൻമേട് കാർഡമം ഗ്രോവേഴ്സ് അസോസിയേഷൻ സ്‌പൈസസ് ബോർഡിനെ സമീപിച്ചതും ഹൈക്കോടതിയിൽനിന്നും അനുകൂല വിധി സമ്പാദിച്ചതും.
സ്‌പൈസസ് ബോർഡിന്റെ കണക്കനുസരിച്ച് ഉത്പാദനം 20,000 മെട്രിക് ടൺ മാത്രമാണുള്ളത്. എന്നാൽ ഓക്ഷനിലൂടെ പതിവുവരുന്നത് 35,000 മെട്രിക് ടണ്ണിന് മുകളിലാണ്. വ്യാപാരികൾ ഓക്ഷനിൽനിന്നും ഏലക്ക് വാങ്ങി മേൽത്തരം കായ് ഗ്രേഡ് ചെയ്ത് പുറത്ത് വിറ്റശേഷം മോശം കായ് തിരിച്ച് വീണ്ടും ഓക്ഷനിൽ പതിയുന്നു. അതുമൂലം, ഓക്ഷനിലെ ശരാശരി വില കുറ ഞ്ഞുപോകുന്നതിന് കാരണമാകുന്നു. ശരാശരി വില കണക്കാക്കിയാണ് അന്യ സംസ്ഥാന കച്ചവടക്കാരുടെയും, വിദേശകച്ചവടക്കാരുടെയും ഓർഡർ ലഭി ക്കുന്നത്. തൻമൂലം കർഷകർക്ക് വലിയ നഷ്ടമുണ്ടാകുന്നു. കൃഷിക്കാരുടെ ചെറിയ ലോട്ടുകൾ പതിയാൻ ഓക്ഷൻ കമ്പനികൾ വൈമുഖ്യം കാണിക്കു കയും അവരെ ഒഴിവാക്കി വിടുകയും ചെയ്യുന്നു. വ്യാപാരികളുടെ വലിയ ലോട്ടുകൾ പതിയാൻ അവസരം കൊടുത്ത് കൃഷിക്കാരെ ഒഴിവാക്കുന്ന പ്രവ ണതയാണ് നിലനിൽക്കുന്നത്.
കർഷകർ എന്ന വ്യാജേന ചില ഓക്ഷൻ കമ്പനികളും, വ്യാപാരികളും ചേർന്ന് കർഷകസംഘടന രൂപീകരിച്ച് കർഷകരുടെ താത്പര്യം എന്ന നില യിൽ സ്‌പൈസസ് ബോർഡിനെ തെറ്റിദ്ധരിപ്പിച്ച് ഏലം കാർഷികമേഖല തകർക്കുവാനുള്ള ശ്രമം നടത്തുന്നതും, ഇപ്പോഴത്തെ കാലാവസ്ഥയിൽ ഏക്ക റുകണക്കിന് ഭൂമിയിലെ ഉത്പാദനം കുറഞ്ഞ സാഹചര്യത്തിലും ലക്ഷകണ ക്കിന് കിലോ ഏലക്ക പതിവ് രേഖപ്പെടുത്തുന്നതും ശ്രദ്ധയിൽപ്പെട്ടതിനാലു മാണ് അസോസിയേഷൻ കോടതിയെ സമീപിച്ചത്. ഇപ്പോൾ ധാരാളം ചെറു കിട കൃഷിക്കാർ ഏലം കൃഷിചെയ്ത് വരുന്നു. അവരുടെ അവകാശങ്ങൾ പരി പൂർണമായി സംരക്ഷിക്കപ്പെടേണ്ടതാണെന്നും അസോസിയേണൻ ഭാരവാഹി കൾ പറഞ്ഞു. കർഷകരെ ചൂഷണം ചെയ്യുന്ന കച്ചവടക്കാരുടെ പ്രവർത്തി കൾക്ക് എതിരെ കർഷകസംഘടന രംഗത്തുവന്നു എന്ന് കണ്ടപ്പോൾ തന്നെ കച്ചവടക്കർ ഏലക്കായുടെ വില ഇടിച്ചു. അതുകൊണ്ടുതന്നെ, ഇന്നത്തെ മാർക്കറ്റ് കിലോയ്ക്ക് 150/ രൂപ കുറച്ചു. പത്രസമ്മേളനത്തിൽ പ്രസിഡണ്ട് ആന്റണി മാത്യു, വൈസ് പ്രസിഡണ്ട് ചിത്ര കൃഷ്ണൻകുട്ടി, ജനറൽ സെക്ര ട്ടറി അഡ്വ. ഷൈൻ വർഗീസ്, ജെയിംസ് മാത്യൂ എന്നിവർ പങ്കെടുത്തു.