Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Oxy
Hifesh
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കട്ടപ്പനയിൽ മോഷണ കേസ് പ്രതികളുടെ അറസ്റ്റിന് പിന്നാലെ പുറത്ത് വരാനുള്ളത് ഇരട്ടക്കൊലപാതകമെന്ന് സൂചനകാണാതായ പിതാവും നവജാത ശിശുവും കൊല ചെയ്യപ്പെട്ടതായി സംശയം



ഇടുക്കി: മോഷണക്കേസിൽ അറസ്റ്റിലായ പ്രതികളെ കുറിച്ചുളള അന്വേഷണം ഇരട്ടക്കൊലപാതകത്തിലേയ്ക്കെന്ന് സൂചന.പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും ബന്ധുക്കളിൽ നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം മോഷണ കേസിൽ അറസ്റ്റിലായ കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിഷ്ണു (27), സുഹൃത്ത് നിതിൻ എന്നിവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഞെട്ടിപ്പിക്കുന്ന ക്രൂരകൃത്യങ്ങളിലേയ്ക്ക് വഴിതുറക്കുന്നത്. പ്രതികളിലൊരാളായ വിഷ്ണു കാലൊടിഞ്ഞ് ജുഡീഷ്യൽ കസ്റ്റഡിയിൽ കോട്ടയം മെഡിക്കൽ കോളേജിലും മറ്റൊരു പ്രതി നിതിൻ പീരുമേട് സബ്ജയിലിലുമാണ്. ഇവരെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം മാത്രമേ സംശയിക്കപ്പെടുന്ന സ്ഥലത്തെത്തിച്ച് മൃതദേഹം ഉണ്ടോയെന്നതടക്കമുള്ള പരിശോധനകൾ നടത്താനാകു. ഇതിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടി ക്രമങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇതു ചിലപ്പോൾ നാളെയോ തിങ്കളാഴ്ച വരെയോ നീണ്ടേക്കാം.വിഷ്ണുവിൻ്റെ പിതാവ് വിജയനെ കുറെ കാലമായി കാൺമാനില്ലായിരുന്നു. വിജയനെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചു മൂടിയതായും അതിനും വർഷങ്ങൾക്ക് മുമ്പ് നവജാത ശിശുവിനെയും കൊലപ്പെടുത്തി ഇവർ മുൻപ് താമസിച്ചിരുന്ന വീടിനുള്ളിൽ കുഴിച്ചു മൂടിയതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. പ്രതിയുടെ അടുത്ത ബന്ധുവിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികൾ താമസിച്ചിരുന്ന കക്കാട്ടുകടയിലുള്ള വീട് ഇന്നലെ മുതൽ പോലീസ് കാവലിലാണ്. ഇന്നു ഉച്ചയ്ക്ക് ഇടുക്കി സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി എം.ആർ മധുബാബുവിൻ്റെ നേതൃത്തിലുള്ള സംഘം കക്കാട്ടുകടയിലേയും വിഷ്ണുവും കുടുംബവും മുമ്പ് താമസിച്ചിരുന്ന കട്ടപ്പനയ്ക്ക് സമീപം സാഗര ജംഗ്ഷന് സമീപത്തെ പഴയ വീട്ടിലും എത്തി പരിശോധന നടത്തി മടങ്ങി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!