നാട്ടുവാര്‍ത്തകള്‍
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ; പഠനോപകരണങ്ങള്‍ വിതരണം ചെയ്തു


കട്ടപ്പന: കോവിഡ് പ്രതിസന്ധിയില്‍ വരുമാനം നിലച്ച കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഡി.വൈ.എഫ്.ഐ. ഇരട്ടയാര്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ബുക്ക്, പേന, ഇന്‍സ്ട്രമെന്റ് ബോക്‌സ്, മെബൈല്‍ ഫോണ്‍ ഉള്‍പ്പടെയുള്ള സാധനങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് എത്തിച്ച് നല്‍കിയത്. ഡി.വൈ.എഫ്.ഐ മുന്‍ ജില്ല പ്രസിഡന്റ് കെ.പി.സുമോദ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ഇരട്ടയാര്‍ മേഖലസെക്രട്ടറി ശ്രീജിത്ത് രാജേന്ദ്രന്‍, പ്രസിഡന്റ് അമല്‍ പണിയാമാക്കല്‍, അംഗങ്ങളായ വിനീഷ് വിനോദ്, നിഷ് ഒലിക്കര, മധു പൂയപ്പള്ളി, ജിനു ജിഷ്ണു തുടങ്ങിയവര്‍ പങ്കെടുത്തു