Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ലോകവനിതാദിനത്തോടനുബന്ധിച്ച് പ്രേം നസീർ സുഹൃത് സമിതിയും, തിരുവനന്തപുരം മൈത്രി ഇവൻ്റ് കൾച്ചറൽ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന അഞ്ചാമത് കേരളിയ വനിതാ രത്ന പുരസ്ക്കാര സമർപ്പണം നടക്കും
ലോകവനിതാദിനത്തോടനുബന്ധിച്ച് പ്രേം നസീർ സുഹൃത് സമിതിയും തിരുവനന്തപുരം മൈത്രി ഇവൻ്റ് കൾച്ചറൽ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന അഞ്ചാമത് കേരളിയ വനിതാ രത്ന പുരസ്ക്കാര സമർപ്പണം തിരുവനന്തപുരം ചൈത്രം കൺ വെൻഷൻ ഹാളിൽ വച്ച് നടക്കും . മുൻ മന്ത്രി ആൻ്റെണി രാജു എം എൽ എ അദ്ധ്യക്ഷത വഹിക്കും . ഗവ. ചീഫ് വിപ്പ് എൻ ജയരാജ് ഉദ്ഘാടന കർമ്മം നിർവ്വഹിക്കും. സ്വാമി ഗുരുരത്ന ജ്ഞാന തപസി അഡ്വ രാഖി രവികുമാർ, ജനാബ് സുഹൈബ് മൗലവി, പ്രമോദ് പയ്യന്നൂർ, അഡ്വ ഷാഹിദാ കമാൽ ‘, സാബിർ തിരുമല തുടങ്ങിയവർ ആശംസകളർപ്പിക്കും. ഡോ എസ് കമല , ഡോ ഗീതാ ഷാനവാസ്. ശുഭശ്രീ പ്രശാന്ത്, ചാന്ദിനി എം നായർ, എസ് ചന്ദ്രമതിയമ്മ, ത്രേസ്യ ലൂയിസ്, കെ ജയകുമാരി തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സംസ്ഥാനത്തെ ഇരുപതോളം വനിതകളെയാണ് ആദരിക്കുന്നത്.