കോഴിമലയിലെ കുട്ടികളുടെ പഠനത്തിന് ഇന്റര്‍നെറ്റുമായി ലിന്‍സി ടീച്ചര്‍


കട്ടപ്പന: നെറ്റ് വര്‍ക്ക് പ്രശ്‌നങ്ങള്‍ മൂലം ഇന്റര്‍നെറ്റ് സേവനം കാര്യക്ഷമമായി ലഭിക്കാത്തതിനാല്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്ത കോഴിമലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങാവുകയാണ് മുരിക്കാട്ടുകുടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ലിന്‍സി ജോര്‍ജ് .എന്ന അധ്യാപിക . ഹൈറേഞ്ച് ഡിജിറ്റില്‍ അക്കാദമിയുടെ സഹകരണത്തോടെ കോഴിമല കമ്മ്യൂണിറ്റി സ്റ്റഡി സെന്ററില്‍ വൈഫൈ കണക്ഷന്‍ നല്‍കി ഓരോ മാസവും ആയിരത്തില്‍ പരം രൂപ ടീച്ചറിന്റെ ശമ്പളത്തില്‍ നിന്നും വാടകയിനത്തില്‍ നല്‍കിയാണ് നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനകരമായ സംവിധാനം തയാറാക്കിയത് .സമൂഹ മാധ്യമങ്ങളിലൂടെ അധ്യാപകര്‍ അയച്ചു നല്‍കുന്ന നോട്ടുകളും വീഡിയോകളും ഡൗണ്‍ ലോഡ് ചെയ്യാന്‍ കഴിയാതെ ആദിവാസി വിഭാഗത്തില്‍ പെട്ടവരും സാധാരണക്കാരായവരും ഏറെ ബുദ്ധിമുട്ടുനുഭവിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു, .ഈ വാര്‍ത്ത ശ്രദ്ധയില്‍പെട്ട ലിന്‍സി ടീച്ചര്‍ ഹൈറേഞ്ച് ഡിജിറ്റില്‍ അക്കാദമി പ്രവര്‍ത്തകരെ അറിയിക്കുകയും അവര്‍ ഇന്റര്‍നെറ്റ് സൗകര്യത്തിനുള്ള ഉപകരണങ്ങള്‍ വാങ്ങി നല്‍കുകയുമായിരുന്നുന. കോഴിമല, മുരിക്കാട്ടുകുടി, കട്ടപ്പന, മേരികുളം ,കാഞ്ചിയാര്‍ തുടങ്ങിയ മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനം നടത്തുന്ന നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റഡി സെന്ററില്‍ നടപ്പാക്കുന്ന ഇന്റര്‍നെറ്റ് കണക്ഷന്‍ പ്രയോജനപ്പെടും. കാഞ്ചിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു . ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ തങ്കമണി സുരേന്ദ്രന്‍ ,അംഗങ്ങളായ ആനന്ദന്‍,ലിനു അധ്യാപകരായ സതീഷ് വര്‍ക്കി, പി.ടി.എ പ്രസിഡന്റുമാരായ എം.എം ദേവസ്യ, കെ.ആര്‍ സുകുമാരന്‍ നായര്‍ കമ്മ്യൂണിറ്റി സ്റ്റഡി സെന്റര്‍ ഫെസിലിറ്റേറ്റര്‍ പി.ഇ രാജീവ് എന്നിവര്‍ പങ്കെടുത്തു