നാട്ടുവാര്‍ത്തകള്‍
ഇന്ധനവില വർദ്ധനവ്; ഐഎൻടിയുസി മോട്ടോർ തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ കട്ടപ്പന പോസ്റ്റോഫീസ് പടിക്കൽ ധർണ്ണ സമരം നടത്തി


ഇന്ധനവില വർദ്ധനവിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്ന ജനവിരുദ്ധ സമീപനങ്ങൾക്കെതിരായി ഐഎൻടിയുസി മോട്ടോർ തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ കട്ടപ്പന പോസ്റ്റോഫീസ് പടിക്കൽ ധർണ്ണ സമരം നടത്തി. സമരം കെ പി സി സി സെക്രട്ടറി തോമസ് രാജൻ ഉദഘാടനം ചെയ്തു. ടോമി പുളിമൂട്ടിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഐഎൻടിയുസി റീജിയണൽ സെക്രട്ടറി ഷാജി മടത്തുംമുറി പ്രസംഗിച്ചു. പെട്രോൾ വില സെഞ്ച്വറി അടിപ്പിക്കാൻ കഴിഞ്ഞ നരേന്ദ്രമോഡി, ഇന്ത്യയിലെ സാധാരണക്കാരന്റെയും, പാവപ്പെട്ടവന്റെയും അന്തകനായി മാറിയിരിക്കുകയാണെന്ന് തോമസ് രാജൻ പറഞ്ഞു. സ്വതന്ത്ര ഇന്ത്യ കണ്ടിട്ടില്ലാത്ത കൊള്ളയാണ് രാജ്യത്തുനടക്കുന്നത്.