നാട്ടുവാര്‍ത്തകള്‍
സപ്ലൈകോ മാര്‍ക്കറ്റില്‍ ഉഴുന്നിനും ചെറുപയറിനും ക്ഷാമം


കുമളി: സപ്ലൈകോയുടെ കുമളിയിലെ ലാഭം മാര്‍ക്കറ്റില്‍ ഉഴുന്നിനും, ചെറുപയറിനും ക്ഷാമം. ജൂണ്‍ മാസത്തില്‍ ഈ രണ്ട് ഭക്ഷ്യ വസ്തുക്കളും ലാഭം മാര്‍ക്കറ്റില്‍ ലഭ്യമായിരുന്നില്ലെന്നാണ് ഉപയോക്തള്‍ പറയുന്നത്. ലോക് ഡൗണ്‍ തുടങ്ങിയ ശേഷം മിക്ക ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെയും ലഭ്യത കുറഞ്ഞിരിക്കുകയാണ്. ഉഴുന്നിന് വിപണിയില്‍ വില കുതിച്ചുയരുകയാണ്. സാധാരണക്കാര്‍ക്ക് പുറമേ നിന്ന് അമിത വില നല്കി ഉഴുന്ന് വാങ്ങേണ്ടതായ സ്ഥിതിയാണ്. ചെറുപയറിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. വിഷയത്തില്‍ അടിയന്തിരമായി സപ്ലൈകോ അധികൃതരുടെ ശ്രദ്ധ പതിയണമെന്നാണ് ആവശ്യം