കട്ടപ്പന നഗരസഭയിൽ ചട്ടി തൈ വിതരണം നടന്നു
കട്ടപ്പന നഗരസഭയിൽ ചട്ടിതൈ വിതരണം നടന്നു.
നഗരസഭ ചെയർ പേഴ്സൺ ബീന റ്റോമി ഉദ്ഘാടനം ചെയ്തു.
അടുക്കള തോട്ടം പ്രോൽസാഹിപ്പിക്കുന്നതിന്റ് ഭാഗമായാണ് ചട്ടി തൈകൾ വിതരണം ചെയ്യുന്നത്.
നഗരസഭ പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപായാണ് ഇതിനായി നീക്കി വച്ചിരിക്കുന്നത്.
34 വാർഡുകളിൽ നിന്ന് തിരഞ്ഞെടുത്ത ഗുണ ദോക്താകൾക്ക് 1500 രൂപാ വില വരുന്ന 10 മൺചട്ടി, പച്ചക്കറി തൈകൾ, നടുന്നതിനാവശ്യമായ ചകിരി , എല്ല് പൊടി , ചാണകപ്പൊടി എന്നിവയാണ് നൽകുന്നത്.
നഗരസഭ ചെയർ പേഴ്സൺ ബീനാ റ്റോമിതൈ വിതരണം ഉദ്ഘാടനം ചെയ്തു.
നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ.ജെ ബെന്നി അദ്ധ്യക്ഷനായിരുന്നു.
പദ്ധതിയിൽ പെട്ട മികച്ച രണ്ട് കർഷകർക്ക് ഇടുക്കി ലൈവിന്റ് അവാർഡുകൾ നൽകി ആദരിക്കും.
നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺമാരായ ജാൻസി ബേബി, ഐബിമോൾ രാജൻ, കൃഷി ഓഫീസർ ആഗ്നസ് ജോസ്, ക്ലീൻസിറ്റി മാനേജർ ജിൻസ് സിറിയക്ക് തുടങ്ങിയവർ പങ്കെടുത്തു.