കാഞ്ചിയാർ കോവിൽമലയിൽ വീണ്ടും കാട്ടാന ശല്യം,ഇന്ന് പുലർച്ചെ ജനവാസ മേഖലയിൽ എത്തിയ ആന കൃഷികൾ നശിപ്പിച്ചു.പത്ത് ദിവസത്തിനിടയിൽ ഇത് രണ്ടാം തവണയാണ് ആന കൃഷികൾ നശിപ്പിക്കുന്നത്…….
കാഞ്ചിയാർ കോവിൽമലയിൽ വീണ്ടും കാട്ടാന ശല്യം,ഇന്ന് പുലർച്ചെ ജനവാസ മേഖലയിൽ എത്തിയ ആന കൃഷികൾ നശിപ്പിച്ചു.പത്ത് ദിവസത്തിനിടയിൽ ഇത് രണ്ടാം തവണയാണ് ആന കൃഷികൾ നശിപ്പിക്കുന്നത്…….
ഇടുക്കി കാഞ്ചിയാർ കോവിൽമലയിൽ വീണ്ടും കാട്ടാന ശല്യം.പത്ത് ദിവസത്തിനിടയിൽ ഇത് രണ്ടാം തവണയാണ് ആന കൃഷികൾ നശിപ്പിക്കുന്നത്.പുലർച്ചെ നാലരയോടെയാണ് കോവിൽമല മരുതുംചുവട്ടിൽ ഒറ്റയാനായി വിലസുന്ന കാട്ടാനയെത്തിയത്. നാല് പുരയിടങ്ങളിലെ ഏലം, വാഴ,തെങ്ങ് തുടങ്ങിയ കൃഷികൾ ആന നശിപ്പിച്ചു.പ്ലാംന്തോട്ടത്തിൽ
വിജയമ്മ ഭാസ്കരൻ,കിഴക്കനാത്ത് ബിനോയ്,സഹോദരൻ ബിൻസ്
മണ്ണാത്തിപ്പാറയിൽ അപ്പു എന്നിവരുടെ കൃഷികളാണ് കാട്ടാന നശിപ്പിച്ചത്.അപ്പു എന്നയാളുടെ പുരയിടത്തിലെ തെങ്ങ് മറിച്ചിടുന്ന ശബ്ദം കേട്ടാണ് ആളുകൾ ആന വന്നത് അറിഞ്ഞത്.തുടർന്ന് ബഹളമുണ്ടാക്കി ആനയെ തുരത്തുകയായിരുന്നു.
വനത്തിലേക്ക് ആന കയറി പോയെങ്കിലും വീണ്ടും തിരികെ വരുമോയെന്ന ഭയത്തിലാണ് മരുതുംചുവട്ടിലെ ജനങ്ങൾ.