Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ATM കൗണ്ടറിൽ മോഷണ ശ്രമമെന്ന് സംശയം: അധ്യാപകൻ അറസ്റ്റിൽ



പാലാ: പാലാ സിവിൽ സ്റ്റേഷൻ വളപ്പിലുള്ള ATM കൗണ്ടറിൽ മോഷണശ്രമം നടത്തിയ യുവാവിനെ പാലാ സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. ഇയാൾ സംശയാസ്പദമായ സാഹചര്യത്തിൽ ATM നു ചുറ്റും കറങ്ങി നടക്കുകയും തുടർച്ചയായി അകത്തു പ്രവേശിച്ച് മെഷീൻ ഓപ്പറേറ്റ് ചെയ്യുന്നതായും വിവരം കിട്ടിയതിനെ തുടർന്നാണ് പോലീസ് സംഘം സ്ഥലത്തെത്തി ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്. എന്നാൽ തുടർന്നു നടത്തിയ അന്വേഷണത്തിൽ ഇയാൾ സർക്കാർ അധ്യാപകനാണെന്നും, രണ്ടു മൂന്നു ദിവസമായി ശമ്പളം ലഭിക്കാത്തതിനാൽ ഇടക്കിടെ ശമ്പളം വന്നോ എന്ന് നോക്കുന്നതായും കണ്ടെത്തി.
സ്വന്തം വീട്ടിൽ പോകാൻ സാധിക്കാത്ത അവസ്ഥയിലാണെന്നും ശമ്പളം വന്നോ എന്ന് പരിശോധിക്കാൻ കൂടെ കൂടെ ATM ൽ കയറുന്നതാണെന്നും അധ്യാപകൻ പറഞ്ഞു. തുടർന്ന് പോലീസ് ഇയാളെ വിട്ടയക്കുകയായിരുന്നു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!