കട്ടപ്പനയിൽ മലമുകളിൽ നിന്ന് ജനവാസമേഖലയിലേക്ക് കൂറ്റൻ പാറ അടർന്നു വീണു.മൂന്ന് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു
കട്ടപ്പനയിൽ മലമുകളിൽ നിന്ന് ജനവാസമേഖലയിലേക്ക് കൂറ്റൻ പാറ അടർന്നു വീണു.മൂന്ന് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.കട്ടപ്പന പാറമട കുന്തളംപാറയിലാണ് സംഭവം.ഇന്നലെ രാത്രി 9 മണിയോടെ വലിയ പ്രകമ്പനത്തോടെയാണ് മലമുകളിൽ നിന്ന് വലിയപാറ അടർന്നു ജനവാസ മേഖലയിലേക്ക് വീണത്.മരങ്ങളിൽ തട്ടി നിന്നതിനാൽ വൻ അപകടമാണ് ഒഴിവായത്.സുരക്ഷയുടെ ഭാഗമായി താഴ്വാരത്ത് താമസിക്കുന്ന മൂന്ന് കുടുംബങ്ങളെ രാത്രി തന്നെ മാറ്റി പാർപ്പിച്ചിരുന്നു.മലയുടെ ഏറ്റവും മുകളിൽ പാളികളായി ഇരുന്ന പാറകളിൽ ഒന്നാണ് താഴേക്ക് അടർന്നു വീണത്.പാറ പലഭാഗത്തേക്ക് ചിതറി തെറിച്ച നിലയിലാണ്.ഇതിനു മുൻപും ഈ ഭാഗത്ത് ചെറിയ തോതിൽ പാറകൾ അടർന്ന് വീണ സംഭവം ഉണ്ടായിട്ടുള്ളതായി നാട്ടുകാർ പറയുന്നു.അപകട സാധ്യത നിലനിൽക്കുന്നതിനാൽ ആളുകളോട് ജാഗ്രത പുലർത്താൻ ഉദ്യോഗസ്ഥർ നിർദേശിച്ചിട്ടുണ്ട്.പാറ അടർന്നു വീണ മലയുടെ രണ്ടിടങ്ങളിലായി സ്വകാര്യ വ്യക്തികളുടെ പാറമടകൾ പ്രവർത്തിക്കുന്നുണ്ട്..