ടെന്‍ഡര്‍
പീരുമേട് താലൂക്കാശുപത്രിയില്‍ കാസ്പ്, ജെ.എസ്.എസ്.കെ, ആര്.ബി.എസ്.കെ., ആരോഗ്യകിരണം എന്നീ വിഭാഗങ്ങളില്‍ ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്ക് ആശുപത്രിയില്‍ ലഭ്യമല്ലാത്തതും, ആശുപത്രിയിലെ ലാബിന്റെ പ്രവര്‍ത്തന സമയത്തിന് ശേഷമുളളതുമായ അനുബന്ധമായി പറയുന്ന ലാബ് ടെസ്റ്റുകള്‍, എക്സറേ, ഇ.സി.ജി. എന്നിവ 2024 എപ്രില്‍ 01 മുതല്‍ 2025 മാര്‍ച്ച് 31 വരെ ചെയ്യുന്നതിന് താല്പര്യമുളള ലാബുകളില്‍ നിന്നും ലഭ്യമായ ടെസ്റ്റുകള്‍, അവയുടെ നിരക്കുകള്‍ എന്നിവ ഉള്‍പ്പെടുത്തി മത്സരാടിസ്ഥാനത്തില്‍ മുദ്ര വെച്ച ടെന്ററുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോമുകള്‍ മാര്‍ച്ച് 18 ന് ഉച്ചക്ക് 1 മണി വരെ ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ ലഭിക്കും. അന്നേദിവസം നാലുമണി വരെ ഫോമുകള്‍ സ്വീകരിക്കും. മാര്‍ച്ച് 19ന് രാവിലെ 10.00 ന് ടെന്‍ഡര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്നും ലഭ്യമാണ്. ഫോണ്‍ 04869 232424.