ജില്ലയില്‍ വയോജന സംഗമങ്ങള്‍ സംഘടിപ്പിച്ചു
ജില്ലയില്‍ വയോജന സംഗമങ്ങള്‍ സംഘടിപ്പിച്ചു
ജില്ലാ കുടുംബശ്രീ മിഷന്‍ അടിമാലി ,വണ്ണപ്പുറം എന്നിവിടങ്ങളില്‍ ‘മധുരം- ഓര്‍മ്മകളിലെ ചിരിക്കൂട്ട്’ എന്ന പേരില്‍ വയോജന സംഗമങ്ങള്‍ സംഘടിപ്പിച്ചു. പരിപാടിയില്‍ ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ള 152 വയോജനങ്ങള്‍ പങ്കെടുത്തു. പരിപാടിയില്‍ മുതിര്‍ന്ന വയോജന അംഗത്തെ ആദരിക്കല്‍, ബോധവല്‍ക്കരണ ക്ലാസുകള്‍, ഓര്‍മ്മകള്‍ അനുഭവങ്ങള്‍ തമാശകള്‍ എന്നിവ പങ്കുവെക്കല്‍ എന്നിവ കൂടാതെ കായിക കലാ മത്സരങ്ങളും സംഘടിപ്പിച്ചു. വിജയികള്‍ക്കും പങ്കെടുത്തവര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു.
വണ്ണപ്പുറം ഗ്രാമപഞ്ചായത്തില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ബിജു എം.എ ഉദ്ഘാടനം നിര്‍വഹിച്ചു. കുടുംബശ്രീ വണ്ണപ്പുറം സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഗിരിജ കുമാരന്‍ അധ്യക്ഷത വഹിച്ചു.
വണ്ണപ്പുറം പി എച്ച് സി യിലെ ഡോക്ടര്‍ ആനി ജീവിതശൈലി രോഗങ്ങളെ കുറിച്ച് സംസാരിച്ചു.
വൈസ് പ്രസിഡണ്ട് റഹീമ പരീത്, കുടുംബശ്രീ കരിമണ്ണൂര്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പുഷ്പ വിജയന്‍, വണ്ണപ്പുറം സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ ഗീതാ രഘുനാഥ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.വി ബിപിന്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ജിന്‍ജു മോള്‍ എന്നിവര്‍ പങ്കെടുത്തു.
അടിമാലിയില്‍ നടന്ന പരിപാടിയില്‍ കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ജിഷ സന്തോഷിന്റെ അധ്യക്ഷതയില്‍ അടിമാലി പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ജില്ലാ കുടുംബശ്രീ മിഷന്‍ എ ഡി എം സി ആശ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.