പൾസ് പോളിയോ ഇമ്മ്യുണൈസേഷൻ കട്ടപ്പന നഗരസഭാതല ഉദ്ഘാടനം നടന്നു
പൾസ് പോളിയോ ഇമ്മ്യുണൈസേഷൻ കട്ടപ്പന നഗരസഭാതല ഉദ്ഘാടനം നടന്നു.നവജാത ശിശുക്കൾ മുതൽ അഞ്ച് വയസ്സ് വരെയുള്ള കുട്ടികൾക്കാണ് പോളിയോ ഇമ്മ്യുണൈസേഷൻ മരുന്ന് നൽകുന്നത്.പുതിയ ബസ്റ്റാൻഡിൽ നടന്ന കട്ടപ്പന നഗരസഭതല ഉദ്ഘാടനം ചെയർപേഴ്സൺ ബീന ടോമി കുഞ്ഞുങ്ങൾക്ക് പോളിയോ നൽകി നിർവഹിച്ചു.കട്ടപ്പന നഗരസഭ, താലൂക്ക് ആശുപത്രി, സാമൂഹിക നീതി വകുപ്പ്എന്നിവയുടെസഹകരണത്തോടെയാണ് പൾസ് പോളിയോ ഇമ്മ്യുണൈസേഷൻ സംഘടിപ്പിച്ചത്.
കട്ടപ്പന നഗരസഭയിൽ 31 കേന്ദ്രങ്ങളിൽ പോളിയോ മരുന്ന് വിതരണംഏർപ്പെടുത്തിയിരുന്നു.അതിഥി തൊഴിലാളികളുടെ കുട്ടികൾക്കും പോളിയോ മരുന്ന് നൽകുവാനുള്ള സൗകര്യംഏർപ്പെടുത്തിയിട്ടുണ്ട്.രാവിലെ 8 മുതൽ വൈകിട്ട് അഞ്ച് വരെയാണ് ഇതിനായുള്ള സമയം.താലൂക്ക് ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. ആൽബർട്ട്, ഹെൽത്ത് ഇൻസ്പെക്ടർ പി കെ ദിലീപ്,പബ്ലിക് ഹെൽത്ത് നഴ്സ് പി എം പുഷ്പകുമാരി എന്നിവരുടെ നേതൃത്വത്തിലാണ് ഇമ്മ്യുണൈസേഷൻ നടക്കുന്നത്.