Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കി ജില്ലയില്‍ റോഡ് നവീകരണത്തിന് 31.6 കോടി രൂപയുടെ ഭരണാനുമതി
ഇടുക്കി ജില്ലയിലെ നാലു റോഡുകളുടെ പുനരുദ്ധാരണത്തിനും നവീകരണത്തിനുമായി 31.6 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു.
ഉടുമ്പഞ്ചോല നിയോജകമണ്ഡലത്തിലെ തൂക്കുപാലം- കമ്പംമെട്ട് റോഡിനും ആശാരിക്കവല- മന്നാക്കുടി റോഡിന്റെ ബിഎം ബിസി ജോലികൾക്കുമായി 10.7 കോടി രൂപയും പീരുമേട് നിയോജകമണ്ഡലത്തിലെ വണ്ടിപ്പെരിയാർ- പശുമല- മ്ലാമല റോഡിന് 5 കോടി രൂപയും ദേവികുളം നിയോജകമണ്ഡലത്തിലെ മറയൂർ- ചിന്നാർ റോഡിന് 9.1 കോടി രൂപയും ഇടുക്കി നിയോജകമണ്ഡലത്തിലെ മൂലമറ്റം- കോട്ടമല റോഡിനും അശോകക്കവല- മൂലമറ്റം റോഡിന്റെ ബിഎം ബിസി ജോലികൾക്കുമായി 6.8 കോടി രൂപയുമാണ് അനുവദിച്ചത്.
നവീകരണ ജോലികൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി മന്ത്രി പറഞ്ഞു.