Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കാപ്പ ചുമത്തി നാട് കടത്തി



ഇടുക്കി ജില്ലയില്‍ തൊടുപുഴ താലൂക്കില്‍ കുമാരമംഗലം വില്ലേജില്‍ പെരുമ്പിള്ളിച്ചിറ, കറുക ഭാഗത്ത് പുതിയകുന്നേല്‍ വീട്ടില്‍ സെറ്റപ്പ് സുനീര്‍ എന്നു വിളിയ്ക്കുന്ന സുനീര്‍ എന്നയാള്‍ വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് പൊതു ജനങ്ങളുടെ സ്വൈര്യജീവിതത്തിനും, പൊതുസമൂഹത്തിന്റെ ശാന്തിക്കും ഭീഷണിയായി മാറി നിയമ വാഴ്ചക്ക് യാതൊരു വിലയും കല്പിക്കാതെ നടക്കുകയും, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള ശിക്ഷകൾക്കർഹമായ കുറ്റകൃത്യങ്ങളിലേർപ്പെട്ടതിനാലും തുടർന്നും ഇടുക്കി ജില്ലയില്‍ കുറ്റകൃത്യങ്ങളിൽ നിന്നും ഇയാളെ തടയുന്നതിനായി കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം, 2007 സെക്ഷൻ 15(1) (a) പ്രകാരം അടിയന്തിരമായി ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ അധികാര പരിധിയില്‍ പ്രവേശിക്കുന്നത് വിലക്കി.
ജില്ലയില്‍ പതിവായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ പോലീസ് നിരീക്ഷിച്ചു വരുകയാണ്. ഇത്തരക്കാര്‍ക്കെതിരെ കാപ്പാ നിയമപ്രകാരം ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതായിരിക്കും.
#districtpolicechiefidukki
#idukkipolice









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!