Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മരുന്ന് കവറുകള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു
2024 ഏപ്രില്‍ ഒന്ന് മുതല്‍ 2025 മാര്‍ച്ച് 31 വരെ കാലയളവില്‍ അടിമാലി താലൂക്ക് ആശുപത്രിയിലെ ഫാര്‍മസിയില്‍ ആവശ്യമായ മരുന്ന് കവറുകള്‍ ആവശ്യപ്പെടുന്ന സയത്ത് ആവശ്യമായ അളവില്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുളള സ്ഥാപനങ്ങളില്‍ നിന്നും മത്സരാടിസ്ഥാനത്തിലുളള ടെന്‍ഡറുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് ഫോറം, ദര്‍ഘാസിനൊപ്പം വെക്കേണ്ട ഉടമ്പടികളുടെ മാതൃക മുതലായവ മാര്‍ച്ച് 11 ന് 11 മണി വരെ ഓഫീസില്‍ നിന്ന് ലഭിക്കും. പൂരിപ്പിച്ച ദര്‍ഘാസ് അപേക്ഷകള്‍ മാര്‍ച്ച് 11 ന് ഉച്ചക്ക് 1 മണി വരെ മെമ്പര്‍ സെക്രട്ടറി, എച്ച് എം സി, താലൂക്ക് ആശുപത്രി, അടിമാലി എന്ന വിലാസത്തില്‍ സ്വീകരിക്കും. കവറുകളുടെ വിതരണം, ഗുണനിലവാരം എന്നിവ തൃപ്തികരമല്ലെന്ന് കണ്ടാല്‍ ടെണ്ടര്‍ റദ്ദാക്കുകയും നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04864 222680.