Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കണ്ണാടിക്കാലും, കണ്ണെത്താക്കാഴ്ചകളും ‘ലക്ഷദ്വീപ്’



ഭാരതത്തിലെ കേന്ദ്രഭരണപ്രദേശങ്ങളിലൊന്ന്.
ദ്വീപ് എന്നാൽ 4 വശവും കടലാൽ ചുറ്റപ്പെട്ട പ്രദേശമാണല്ലോ? അതു തന്നെയാണ് ലക്ഷദ്വീപിൻ്റെ പ്രത്യേകതയും. 36 ഓളം ദ്വീപുകൾ ചേർന്നതാണ് ലക്ഷദ്വീപ്. അതിൽ കവറത്തി (തലസ്ഥാനം), അഗത്തി, ആൻഡ്രോത്ത്, കൽപേനി, അമ്നി, കടമത്ത്, കിൽത്താൻ, ചെട്ടിലാട്ട്, ബിത്ര, മിനിക്കോയി എന്നീ പത്തു ദ്വീപുകളിലാണ് മനുഷ്യവാസമുള്ളത്. രാജ്യങ്ങൾ സന്ദർശിക്കാൻ വിസ ആവശ്യമാണ് എന്നാൽ വിസ പോലുമില്ലാതെ ഇന്ത്യൻ പാമ്പ്പോർട്ടുമായി സന്ദർശിക്കാവുന്ന രാജ്യങ്ങൾ ഉണ്ട്. ഇന്ത്യയുടെ ഭാഗമാണെങ്കിലും ലക്ഷദ്വീപിലുള്ള ഒരു വ്യക്തി സ്പോൺസർ ചെയ്താൽ മാത്രമേ നമുക്ക് അവിടേക്ക് പോകോൻ സാധിക്കുകയുള്ളു (ഇപ്പോൾ ടൂറിസ്റ്റുകൾക്ക് അതില്ലാതെയും പോകാം ). തന്ത്ര പ്രധാനമായ സ്ഥലമാണ്. സമുദ്ര വ്യാപാര പാതയിലേയും, അറബിക്കടലിലേയും, തീരപ്രദേശങ്ങളിലേയും സുരക്ഷാ കാര്യത്തിൽ ഇന്ത്യൻ നാവികസേന വളരെ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. ലഹരി കടത്തും, ആയുധകടത്തും ഏറെ നടക്കുന്ന മേഖലയായതിനാലാണ് രാഷ്ട്രം ഇത്ര ശ്രദ്ധ കൊടുക്കുന്നത്.

ലക്ഷദ്വീപിൽ പോകാൻ ആഗ്രഹിക്കുന്നവർ ഓൺലൈനായി ആണ് അപേക്ഷിക്കേണ്ടത്. ഫോട്ടോയും ആധാർ അടക്കമുള്ള വിവരങ്ങളും നൽകണം.

കൊച്ചിയിൽ നിന്ന് കപ്പൽ മാർഗമാണ് ലക്ഷദ്വീപിലെത്താൻ സാധിക്കുക. കോറൽസ്, ലഗൂൺ ,കവറത്തി തുടങ്ങി ധാരാളം കപ്പലുകൾ ഉണ്ടെങ്കിലും ഇപ്പോൾ കോറൽസ്, ലഗൂൺ എന്നീ 2 കപ്പലുകൾ മാത്രമേ സഞ്ചാരയോഗ്യമായുള്ളു. കപ്പൽ സെൻട്രലൈസ്ഡ് എ. സി യാണ്. ഫസ്റ്റ് ക്ളാസ്സ് ക്യാബിൻ നമ്മുടെ ഒരു മുറിയുടെ വലിപ്പമുണ്ട് 2 പേർക്ക് യാത്ര ചെയ്യാം. അതേ വലുപ്പമുള്ള സെക്കൻഡ് ക്ളാസ്സ് ക്യാബിനിൽ 4 പേർക്കും യാത്ര ചെയ്യാം. വളരെ നിരക്ക് കുറവായ യാത്രാ സൗകര്യവുമുണ്ട്. ഡോർമറ്ററി പോലെ . 500 പേർ വരെ ഇതിൽ യാത്ര ചെയ്യും. 2 വിശാലമായ റസ്റ്റോറൻ്റുകളും ഉണ്ട്. കാർ, ട്രയിൻ, വിമാനം, ബസ് യാത്രകളേക്കാൾ സുഖകരമാണ് കപ്പൽ യാത്ര (കാലവർഷക്കാലത്തും, കടൽ പ്രക്ഷുബ്ധമായ അവസ്ഥയിലും അങ്ങനെയല്ല). കപ്പൽ ടിക്കറ്റ് കിട്ടാൻ വളരെ പ്രയാസമാണ്. ലക്ഷദ്വീപ് നിവാസികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം യാത്ര തന്നെ. ദ്വീപു നിവാസികൾക്ക് കപ്പൽ നിരക്ക് വളരെ കുറവാണ്. മറ്റുള്ള യാത്രക്കാരുടെ മൂന്നിലൊന്ന് നിരക്ക് മാത്രമേ ദ്വീപ് വാസികൾക്കുള്ളു. അതായത് 17 മണിക്കൂർ കപ്പൽ യാത്ര വെറും 150 രൂപയ്ക്ക് നടത്താം. ഇതിൽ അഗത്തി എന്ന ദ്വീപിൽ മാത്രം വിമാനത്താവളമുണ്ട്. എല്ലാ ദിവസവും അഗത്തിയിൽ നിന്ന് കൊച്ചിയിലേക്ക് വിമാന സർവ്വീസ് ഉണ്ട്. 2 ദ്വീപുകൾ തമ്മിൽ ബന്ധിപ്പിച്ച് സ്പീഡ് വെസൽ സർവ്വീസ് നടത്തുന്നുണ്ട്. യാത്ര സുരക്ഷിതമാണ്, പക്ഷേ സുഖപ്രദമല്ല. അടുത്തടുത്തുള്ള ദ്വീപുകളിലേക്ക് ദിവസം 2 നേരം ബോട്ട് സർവ്വീസ് ഉണ്ട്. ഇത്രയൊക്കെയാണ് ആകെ യാത്രാ സൗകര്യങ്ങൾ.

കൊച്ചിയിൽ നിന്ന് രണ്ടിലധികം ദ്വീപുകളിലേക്കായിരിക്കും ഒരു കപ്പൽ സർവ്വീസ്. വൈകുന്നേരത്തോടെ കൊച്ചിയിൽ നിന്ന് കപ്പൽ ആരംഭിച്ചാൽ അടുത്ത ദിവസം രാവിലെ ഒരു ദ്വീപിലെത്തും. അവിടെ ആൾക്കാർ ഇറങ്ങി, സാധനങ്ങൾ ഇറക്കി, കയറ്റേണ്ട സാധനങ്ങൾ കയറ്റി ,യാത്രക്കാർ കയറി കപ്പൽ പുറപ്പെടാൻ 5 മണിക്കൂറുകളോളം എടുക്കും. അമ്നി പോലെ ചില ദ്വീപുകളിൽ മാത്രമേ കപ്പൽ കരയിൽ അടുക്കു. മറ്റു ദ്വീപുകളിൽ കടലിൽ വെച്ച് തന്നെ യാത്രക്കാരെ ബോട്ടിൽ കയറ്റി കരയ്ക്ക് എത്തിക്കും.


കപ്പലിൽ രാവിലത്തെ ഭക്ഷണം പൊതുവെ ഉപ്പുമാവും, പഴയും, ബ്രഡും , ജാമും, മുട്ട ഓംലെറ്റുമാണ്. ഉച്ച ഭക്ഷണമായി ചോറ് ലഭിക്കും ചിക്കൻ പീസ് / മീൻ വറുത്തത് ഉണ്ടാകും. തണ്ണിമത്തൻ കഷണവും ഉണ്ടാകും. ( 70 രൂപ മാത്രം) വൈകിട്ട് 6.30 ന് അത്താഴം ലഭിക്കും. ചോറ് / ചപ്പാത്തി ഉണ്ടാകും. ട്രയിനിലെ ബാത്ത്റൂമിൽ കയറുന്ന ഒരാൾ പിന്നെ ജീവിത കാലത്ത് ട്രയിൻ ബാത്ത്റൂമിൽ കയറില്ല, അതിൽ നിന്നും തികച്ചും വ്യത്യസ്തമായി നല്ല വൃത്തിയുള്ളതാണ് കപ്പലിലെ ബാത്ത്റൂം. കപ്പലിൻ്റെ മുകളിൽ കയറി കടൽസൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യാം.

എല്ലാ ദ്വീപിലും സ്കൂളുകളുണ്ട്. ഒരു ഹയർ സെക്കണ്ടറി സ്കൂളും. (ബിത്രയിലൊഴികെ). മലയാളവും തമിഴും അറബിയും ചേരുന്ന ലിപി ഇല്ലാത്ത ജസിരി ആണ് ദ്വീപ് ഭാഷ (മിനിക്കോയിയിൽ മാലിദ്വീപ് ഭാഷ – മഹർ). എല്ലാവരും മലയാളം സംസാരിക്കും. കേരളത്തിലെ സിലബസ് അനുസരിച്ചാണ് വിദ്യാഭ്യാസം (ഇതു മാറ്റി അടുത്ത വർഷം മുതൽ CBSE സിലബസാക്കാൻ കേന്ദ്രം തീരുമാനിച്ചു). കേരളത്തിൽ പരീക്ഷ നടക്കുന്ന സമയത്താണ് ലക്ഷദ്വീപിലെ SSLC,+1, +2 പരീക്ഷകൾ. ചോദ്യപേപ്പർ കേരളത്തിലേത് തന്നെ. പോലീസ് സ്റ്റേഷനിലെ ലോക്കപ്പിലാണ് ചോദ്യപേപ്പർ സൂക്ഷിക്കുന്നത്. ചീഫും, ഡെപ്യൂട്ടിയും ചേർന്ന് പരീക്ഷാ ദിവസം രാവിലെ പോലീസ് സ്റ്റേഷനിലെത്തി ലോക്കപ്പ് തുറന്ന് വേണം ചോദ്യപേപ്പർ എടുക്കാൻ. പരീക്ഷാ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി കേരള സർക്കാർ ഓരോ ദ്വീപിലേക്കും ആളെ നിയമിക്കും. പരീക്ഷ കഴിഞ്ഞാൽ ഉത്തരക്കടലാസുകൾ കേരളത്തിലേക്ക് അയക്കും. കേരളത്തിലാണ് മൂല്യനിർണയം നടത്തുന്നത്. +2 വിനു ശേഷം എല്ലാവരും കേരളത്തിലാണ് പഠിക്കുന്നത് (ചില ദ്വീപുകളിൽ ചില കോഴ്സുകളോടെ കോളേജുകൾ ആരംഭിച്ചിട്ടുണ്ട്). ലക്ഷദ്വീപിൽ വിദ്യാഭ്യാസമുള്ള എല്ലാവരുടേയും അദ്ധ്യാപകർ കേരളക്കാരായതിനാൽ കേരളീയരോട് പ്രത്യേക ബഹുമാനം പുലർത്തുന്നവരാണ് ലക്ഷദ്വീപുകാർ. കേരളത്തിലെ മെഡിക്കൽ കോളേജുകളിലടക്കം ലക്ഷദ്വീപിലെ കുട്ടികൾ പഠിക്കുന്നുണ്ട്.+2 പ്രാക്ടിക്കൽ പരീക്ഷാ വിഷയങ്ങളായ കണക്ക്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി ഇവയുടെ പ്രാക്ടിക്കൽ പരീക്ഷാ നടത്തിപ്പ് മറ്റു ദ്വീപുകളിൽ നിന്നെത്തുന്ന അദ്ധ്യാപകരാണ് എന്നാൽ കംപ്യൂട്ടർ ആപ്ളിക്കേഷൻ പ്രാക്ടിക്കൽ പരീക്ഷാ എക്സ്റ്റേണൽ എക്സാമിനർ മാരെ കേരള സർക്കാർ നിയോഗിക്കും. അമ്നി, ആൻഡ്രോത്ത്,കടമത്ത്, മിനിക്കോയി എന്നീ 4 ദ്വീപുകളിൽ മാത്രമേ കംപ്യൂട്ടർ ആപ്ളിക്കേഷൻ വിഷയം ഉള്ളു.

തെങ്ങാണ് ലക്ഷദ്വീപ് മുഴുവൻ. വീടുകൾ തമ്മിലുള്ള അതിരും, വീടും റോഡും തമ്മിലുള്ള അതിരും എല്ലാം തെങ്ങു തന്നെ. തേങ്ങ പിരിച്ച് തെങ്ങിൻ്റെ ചുവട്ടിൽ ഇടാറേയുള്ളു കേരളത്തിൽ നിന്ന് തേങ്ങ പിരിക്കാൻ ദ്വീപിൽ ആളെത്താറുണ്ട്. നല്ല കരിക്ക് ലഭ്യമാണ്. തെങ്ങു ചെത്തി അപ്പോൾ തന്നെ മീര എന്ന പാനീയം ഉപയോഗിക്കാറുണ്ട്. ഇതുപയോഗിച്ച് വിനാഗിരി ഉണ്ടാക്കും. ലഹരി ആയി ഉപയോഗിക്കാറില്ല. 100 % ജനങ്ങളും മുസ്ളീം മതവിശ്വാസികളാണ്. തെങ്ങും പൂവരശുമാണ് മരങ്ങൾ. ചൂര മീൻ സുലഭമാണ്. മറ്റെല്ലാ ഭക്ഷണപദാർത്ഥങ്ങളും കേരളത്തിൽ നിന്ന് (തമിഴ്നാട്ടിൽ നിന്നും കേരളത്തിലെത്തിയത്) കപ്പൽ വഴി എത്തണം. മറ്റു കൃഷികൾ ഒന്നുമില്ല. ചൂര ഉണക്കിയത് പ്രശസ്തമാണ്.

കേന്ദ്രഭരണപ്രദേശമായതിനാൽ സർക്കാർ ജീവനക്കാർക്ക് നല്ല ശമ്പളമാണ്. ഒട്ടു മിക്ക സർക്കാർ ജീവനക്കാർക്കും എറണാകുളത്ത് വസ്തുവും വീടും ഉണ്ട്.

സൈക്കിൾ, ബൈക്ക്, ഓട്ടോറിക്ഷ ഇവ മാത്രമാണ് വാഹനം. റേഷൻ കാർഡു പോലെ പെട്രോൾ കാർഡുണ്ട് അതുപയോഗിച്ച് റേഷൻ കടയിൽ നിന്ന് ലിറ്ററിന് 145 രൂപയ്ക്ക് പെട്രോൾ കിട്ടും. അല്ലാതെ പൊതുവിപണിയിൽ ലിറ്ററിന് 300 രൂപ ആകും. ബിത്ര ദ്വീപിൽ ആകെ ഒരു വാഹനമേ ഉള്ളു അത് ഇലക്ട്രിക് വാഹനമാണ്.

കഴിഞ്ഞ കാലങ്ങളിലായി ഓരോ സർക്കാർ ആശുപത്രി വീതം ഓരോ ദ്വീപിലുമുണ്ട് നമ്മുടെ പഞ്ചായത്തുകളിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രം പോലെ. അടിയന്തിര ഘട്ടത്തിൽ ചികിത്സക്ക് കൊച്ചിയിൽ എത്തിയേ പറ്റു. അതിനായി എമർജൻസി ഹെലികോപ്റ്ററുകൾ ഉപയോഗിക്കുന്നു. ആരോഗ്യ ചികിത്സാ രംഗത്ത് ലക്ഷദ്വീപ് വളരെ പിന്നിലാണ്.

ഒരു സിനിമ തീയറ്റർ പോലുമില്ല. പത്രം പോലും എത്താറില്ല. ടി വി യിലൂടെ വാർത്തകൾ അറിയുന്നു. കേരളത്തിലെ ചാനലുകൾ ലഭ്യമാണ്.

പാൽ അധികം ലഭ്യമല്ല. പാൽപ്പൊടിയാണ് അധിക ഉപയോഗം.

വിദേശ മദ്യശാലകളോ, കള്ളുഷാപ്പോ ഒന്നുമില്ല. SBI,കാനറാ ബാങ്ക്, ഇവയുടെ ATM കൾ ഉണ്ട്.

വ്യവസായ ശാലകൾ ഒന്നുമില്ല.

100 % ജനങ്ങളും മുസ്ളീം മതവിശ്വാസികളാണ്. കേവലം 300 പേർ മാത്രമുള്ള ബിത്ര ദ്വീപടക്കം എല്ലാ ദ്വീപിലും കൂടി 16000 ജനങ്ങളാണ് ഉള്ളത്.

കവറത്തിയിൽ ഒരു കലക്ടർ ഉണ്ട്. 2-3 ദ്വീപുകൾക്ക് ചേർന്ന് ഒരു ഡെപ്യൂട്ടി കലക്ടറും. ലഫ്റ്റനൻ്റ് ഗവർണറാണ് അധികാരി. ഗുജറാത്തിലുള്ള പ്രഫുൽ പട്ടേലാണ് ഇപ്പോഴത്തെ ലഫ്റ്റനൻ്റെ ഗവർണർ. NCP ക്കാരനാണ് ഇപ്പോഴത്തെ MP.

ഡീസലിൽ നിന്നാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത് ഉൽപാദന ചിലവ് യൂണിറ്റിന് 22 രൂപയോളം ആകുമെങ്കിലും ജനങ്ങൾക്ക് 2 രൂപയ്ക്ക് വൈദ്യുതി ലഭ്യമാകും രൂക്ഷമായ ലോഡ് ഷെഡിംഗ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു ഭൂമിക്കടിയിലുള്ള കേബിൾ വഴിയാണ് വൈദ്യുതി വിതരണം. എല്ലാ ദ്വീപിലും തുറമുഖ ഓഫീസുണ്ട്.

2-3 മീറ്റർ മാത്രം വീതിയുള്ള റോഡുകൾ. എല്ലാ ദ്വീപിലും ഒരു പോലീസ് സ്റ്റേഷനുണ്ട്. കേസുകൾ വളരെ കുറവാണ്. അമ്നി ദ്വീപിലടക്കം ചില ദ്വീപുകളിൽ കോടതിയുണ്ട്. ഹൈക്കോടതി എറണാകുളത്തേത് തന്നെ.

ബംഗാരം എന്ന മനുഷ്യവാസമില്ലാത്ത ദ്വീപ് ടൂറിസ രംഗത്ത് കുതിച്ചു കയറ്റം നടത്തിയിട്ടുണ്ട്. ധാരാളം മുസ്ളീം പള്ളികൾ ഉണ്ട്. കവറത്തിയിൽ ഒരു ക്ഷേത്രവും ഉണ്ട്.

ജീവിതത്തിൽ ഒരു തവണ പോയി കണ്ടുവരാൻ പറ്റിയതാണ് ലക്ഷദ്വീപ്

വിവരണം:

ഹരി ആർ വിശ്വനാഥ് സെലക്ഷൻ ഗ്രേഡ് സീനിയർ ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചർ ഇൻ കംപ്യൂട്ടർ ആപ്ളിക്കേഷൻ,നങ്കി സിറ്റി SNHSS കഞ്ഞിക്കുഴി









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!