ഏലം കുരുമുളക് കർഷകർ കടുത്ത ആശങ്കയിൽ
വേനൽ കടുത്തിട്ടും ഏലക്കായുടെ വില വർദ്ധിക്കാത്തത് കർഷകരെ ഏറെ ആശങ്കയിലാഴ്തുന്നു എന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ആൻ്റണി കുഴിക്കാട്ട് പറഞ്ഞു. സീസൺ ആരംഭത്തിൽ ശരാശരി 2200 രൂപ വരെ എത്തിയിരുന്നു പിന്നീട് ഓരോ ഓക്ഷനും കുറഞ്ഞ് ശരാശരി 1700 ൽ എത്തി നിൽക്കുകയായിത്..അത് ഇപ്പോൾ 1300 വരെ എത്തി ഏലക്കാ വാങ്ങാൻ വ്യാപാരികൾ മഠിക്കുന്നു- ഉത്പാദന ചിലവ് പോലും കിട്ടാത്ത അവസ്ഥയിലാണ് കർഷകർ. കുരുമുളക് ‘വില സീസൺ ആരംഭത്തിൽ 650 രൂപ ഉണ്ടായിരുന്നു വിളവെടുപ്പ് ആരംഭിച്ചപ്പോൾ 510 രൂപയിൽ എത്തി നിൽക്കുകയാണ്. കൂലി ചിലവും മറ്റ് ഉൽപാദന ചിലവും വർദ്ധിച്ചിട്ടും, കാർഷിക ഉൽപ്പന്നങ്ങൾക്ക് വില വർദ്ധിക്കാത്തത് കാർഷികേ മേഖലയെ പ്രതികൂലമായി ബാധിക്കുന്നു, കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർഷകർക്ക് അനുകൂലമായി ഒന്നും ചെയ്യുന്നില്ല. ഇടുക്കിയുടെ കാർഷിക പാക്കേജ് എവിടെപ്പോയി, ഇടുക്കിക്ക് അനുവതിച്ച പതിനെണ്ണായിരം കോടിയിൽ ഉൾപ്പെടുത്തി 2000 രൂപ ഏലത്തിനും 700 രൂപകുരുമുളകിനും താങ്ങുവില നിശ്ചയിക്കുവാൻ സർക്കാർ തച്ചാറാകണമെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ആൻ്റണി കുഴിക്കാട്ട് ആവശ്യപ്പെട്ടു ,