San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

മാങ്കുളത്ത് വനംവകുപ്പ് ജനത്തെ പ്രകോപിപ്പിക്കുന്നത് ദോഷം ചെയ്യും : കത്തോലിക്കാ കോൺഗ്രസ്.



മാങ്കുളത്ത് വനംവകുപ്പ് ജനത്തെ പ്രകോപിപ്പിക്കുന്നത് ദോഷം ചെയ്യും : കത്തോലിക്കാ കോൺഗ്രസ്.

മാങ്കുളത്ത് സമീപ കാലത്തായി വനം വകുപ്പ് നടത്തുന്ന നടപടികൾ പ്രദേശവാസികളായ ജനങ്ങളുടെ ക്ഷമ ക്ഷമ പരീക്ഷിക്കലാണെന്ന് കത്തോലിക്കാ കോൺഗ്രസ് ഇടുക്കി രൂപതാ സമിതി പറഞ്ഞു. ന്യായമായ അവകാശങ്ങൾ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് തെരുവിലിറങ്ങേണ്ടി വന്ന ജനങ്ങൾക്കെതിരെ കേസെടുക്കുകയും പീഡിപ്പിക്കുകയും ചെയ്യാനുള്ള സർക്കാർ ശ്രമം ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നതാണ്.വനംവകുപ്പ് ഉദ്യോഗസ്ഥരെ നിലയ്ക്കു നിർത്തുകയും കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കുകയും ചെയ്യേണ്ട സർക്കാർ ജനങ്ങൾക്കും ജനപ്രതിനിധികൾക്കും എതിരെ കേസെടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന നടപടി അംഗീകരിച്ചു കൊടുക്കാൻ ആവില്ല. കക്ഷി രാഷ്ട്രീയത്തിനും ജാതിമത ചിന്തകൾക്കുo അതീതമായി ജനങ്ങൾ സംഘടിച്ചത് തങ്ങളുടെ നിലനിൽപ്പിനും അതിജീവനത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളുടെ ഭാഗമായിട്ടാണ് അതിന് നേതൃത്വം കൊടുത്തവരെ തുറങ്കലിൽ അടച്ച് സമരത്തെ പരാജയപ്പെടുത്താം എന്നുള്ളത് വ്യാമോഹം മാത്രമാണ് എന്ന് അധികാരികൾ തിരിച്ചറിയണം. സ്ഥലം സന്ദർശിക്കുകയും ജനങ്ങളുടെ പരാതികൾ കേൾക്കുകയും ചെയ്ത ഉന്നത അധികാരികൾ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും സ്ഥലം മാറ്റുമെന്നും ജനങ്ങൾക്ക് ഉറപ്പു കൊടുത്തിരുന്നതാണ്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചില്ല എന്ന് മാത്രമല്ല, ന്യായമായ അവകാശങ്ങൾക്കുവേണ്ടി ജനാധിപത്യരീതിയിൽ സമരം ചെയ്ത ജനങ്ങൾക്കെതിരെ കേസെടുക്കുക കൂടി ചെയ്തിരിക്കുന്നത് പ്രദേശവാസികളെ ആകെ പ്രകോപിപ്പിച്ചിരിക്കുകയാണ്. മാങ്കുളം പ്രദേശത്തു നിന്നും ജനങ്ങളെ ഇറക്കിവിടുന്നതിനും മാങ്കുളം ആകെ വനം ആക്കി തീർക്കുന്നതിനുമുള്ള വനംവകുപ്പിന്റെ ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമായി മാത്രമേ വനംവകുപ്പിന്റെയും അധികാരികളുടെയും ഈ നടപടിയെ കാണാൻ കഴിയുകയുള്ളൂ. പുരോഹിതരെ ഫോണിൽ വിളിച്ച് അസഭ്യങ്ങൾ പറയുന്നതിനും അവർക്കെതിരെ കേസെടുക്കുന്നതിനുള്ള ധൈര്യം ഉദ്യോഗസ്ഥർക്ക് ലഭിച്ചങ്കിൽ അതിന്റെ പിന്നിലെ ഗൂഢശക്തികളെ തിരിച്ചറിയാൻ ജനങ്ങൾക്ക് കഴിയും എന്ന കാര്യം വിസ്മരിക്കരുത്. ജനങ്ങളുടെ പരാതികൾ പരിഹരിക്കുകയും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തില്ലെങ്കിൽ മാങ്കുളത്ത് ഇപ്പോൾ ആരംഭിച്ചിരിക്കുന്ന പ്രക്ഷോഭം ഇടുക്കി ജില്ലയിൽ എമ്പാടും കത്തിപടരും എന്ന കാര്യം അധികാരികളെ ബോധ്യപ്പെടുത്താൻ ആഗ്രഹിക്കുകയാണ്. മാങ്കുളത്തെ ജനങ്ങൾ ഒറ്റയ്ക്കാണ് എന്ന് കരുതരുത്. ജനങ്ങൾക്കുവേണ്ടി സമരം നയിച്ചവരെ സംരക്ഷിക്കുവാനുള്ള ബാധ്യത ജനങ്ങൾ ഏറ്റെടുക്കുക തന്നെ ചെയ്യും. അധികാരികൾ ഉത്തരവാദിത്വത്തോടെ മാങ്കുളത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള സത്വര നടപടികൾ സ്വീകരിക്കണമെന്ന് കരിമ്പൻ ബിഷപ്സ് ഹൗസിൽ ചേർന്ന് കത്തോലിക്കാ കോൺഗ്രസ് രൂപത സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. പുരോഹിതർക്കും ജനപ്രതിനിധികൾക്കും ജനങ്ങൾക്കും എതിരെ കള്ള കേസുകൾ എടുത്തതിൽ കത്തോലിക്കാ കോൺഗ്രസ് രൂപതാ സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മാങ്കുളത്ത് ആരംഭിക്കുന്ന സമരത്തിന് രൂപതയിലുടനീളം ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ച് പിന്തുണ കൊടുക്കുന്നതിനും തീരുമാനിച്ചു.
രൂപത കാര്യാലയത്തിൽ ചേർന്ന യോഗത്തിൽ കത്തോലിക്കാ കോൺഗ്രസ് ഇടുക്കി രൂപതാ പ്രസിഡണ്ട് ജോർജ് കോയിക്കൽ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജിൻസ് കാരയ്ക്കാട്ട്, ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ, ട്രഷറർ ബേബി കൊടകല്ലിൽ സെക്രട്ടറി മാത്യൂസ് ഐക്കര, അഗസ്റ്റിൻ പരത്തിനാൽ, അപ്പച്ചൻ തേവർപറമ്പിൽ, സാബു ജോസ്, സെസിൽ ജോസ്, റിൻസി സിബി, ആഗ്നസ് ബേബി, ജോളി തോമസ്, ബെന്നി മൂക്കിലിക്കാട്ട്, ആദർശ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!