Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
നാലാം ക്ലാസ് വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറി എന്ന പരാതിയിലാണ് സ്കൂൾ അധ്യാപകനെ പീരുമേട് പോലീസ് അറസ്റ്റ് ചെയ്തത് .
നാലാം ക്ലാസ് വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറി എന്ന പരാതിയിലാണ് സ്കൂൾ അധ്യാപകനെ പീരുമേട് പോലീസ് അറസ്റ്റ് ചെയ്തത് .
അധ്യാപകനായ സുരേഷിനെയാണ് പീരുമേട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം സ്കൂൾ സമയത്തെ ഉച്ചഭക്ഷണത്തിന് ശേഷം കുട്ടിയുടെ ശരീരത്തിൽ അധ്യാപകൻ സ്പർശിക്കുകയായിരുന്നു .
സ്കൂൾ വിട്ട് വീട്ടിൽ എത്തിയ കുട്ടി വിവരം രക്ഷിതാക്കളെ അറിയിച്ചു.
തുടർന്ന് രക്ഷിതാക്കൾ പീരുമേട് പോലീസിൽ പരാതി നൽകിയതനുസരിച്ച് കേസ് എടുത്ത പീരുമേട് പോലിസ് അദ്ധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
തുടർ നടപടികൾക്ക് ശേഷം പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു