Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
നാട്ടുകാർക്ക് ആശ്വാസം,തൊപ്പിപ്പാള മറ്റപ്പള്ളി കോളനി റോഡിന്റെ നവീകരണം ആരംഭിച്ചു
നാട്ടുകാർക്ക് ആശ്വാസം,തൊപ്പിപ്പാള മറ്റപ്പള്ളി കോളനി റോഡിന്റെ നവീകരണം ആരംഭിച്ചു.7 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിക്കുന്നത്.നിരവധിയാളുകൾ ദിവസേന ഉപയോഗിക്കുന്ന റോഡ് സഞ്ചാരയോഗ്യമാക്കാത്തതിൽ തെരുവ് നാടകം നടത്തി പ്രതിഷേധിച്ച നാട്ടുകാർ വാർത്തകളിലൂടെ ശ്രദ്ദേയമായിരുന്നു.ഇതിന് പിന്നാലെയാണ് റോഡ് നവീകരണം ഇന്ന് ആരംഭിച്ചത്.ഏറ്റവും തകർന്ന് കിടക്കുന്ന അരയത്തിനാൽപടി ഭാഗത്താണ് ഇന്ന് നവീകരണം തുടങ്ങിയത്.കയറ്റമുള്ള 40 മീറ്റർ ഭാഗം കോൺക്രീറ്റിംഗാണ് ചെയ്യുന്നത്.800 മീറ്റർ ദൈർഖ്യമുള്ള റോഡിന്റെ ബാക്കി ഭാഗം റീടാറിങ് നടത്തും.7 ലക്ഷം രൂപയാണ് ഇതിനായി ഗ്രാമ പഞ്ചായത്ത്വകയിരുത്തിയിരിക്കുന്നത് എന്ന് വാർഡ് അംഗം തങ്കമണി സുരേന്ദ്രൻ പറഞ്ഞു.