കട്ടപ്പന നഗരസഭ വാർഡ് 26 ലെ റോഡ് നന്നാക്കിയില്ല.
റോഡിൽ കഞ്ഞി വച്ച് പ്രതിക്ഷേധിക്കാൻ നാട്ടുകാർ
കട്ടപ്പന നരിയൻപാറ സ്കൂൾകവല പൊയ്യ്‌കതാനിപടി, തൂങ്കുഴി റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് റോടിൽ അടുപ്പ് കൂട്ടി കഞ്ഞി വച്ച് 25/02/2024,(ഞായറാഴ്ച) ഉച്ചയ്ക്കു ശേഷം 3 മണിക്ക് പ്രതിക്ഷേധിക്കും.
കോട്ടയം കട്ടപ്പന റൂട്ടിൽ യാത്ര ചെയ്യുന്നവർക്ക് വള്ളക്കടവ്, തൂങ്കുഴി കാനാട്ട് ജങ്ഷൻ, നരിയൻപാറ സ്കൂൾകവല, സ്വർണവിലാസം, വെങ്ങലൂർകട, കൽത്തൊട്ടി,വെള്ളിലാംകണ്ടം വഴി പോയാൽ 5 കിലോമീറ്ററോളം ലാഭിക്കാൻ സാധിക്കും, കൂടാതെ ഉപ്പുതറ, മാട്ടുക്കട്ട, വെള്ളിലാംകണ്ടം ഭാഗത്തുനിന്ന് അനവിലാസം കുമിളി ഭാഗത്തേക്ക് യാത്രാ ചെയ്യുന്നവർക്ക് ഈ വഴി പോയാൽ കട്ടപ്പനയിൽ എത്തതെ വള്ളക്കടവിൽ നിന്ന് തിരിഞ്ഞ് പോയാൽ വേഗത്തിൽ കുമിളിയിൽ എത്തിച്ചേരാൻ സാധിക്കും. ഇത്തരത്തിൽ ജനങ്ങൾക്ക് വളരെഉപകാര പ്രദമായ ഈ റോഡ് ഏകദേശം 35 വർഷങ്ങൾക്ക് മുൻപ് ടാർ ചെയ്തതാണ് കാലകാലങ്ങളിൽ മാറിവരുന്ന ഭരണനാധികാരികൾ ഈ റോഡിൽ ചെറിയ പാച്ച് വർക്ക് ജോലികൾ ചെയ്തല്ലാതെ പൂർണ്ണമായ ഒരു വർക്കുകളും ചെയ്തിട്ടില്ല. കൂടാതെ തോട്ടം തൊഴിലാളികളും, സ്കൂൾകുട്ടികളും യാത്ര ചെയ്യുന്ന ഈ റൂട്ടിൽ ഇപ്പോൾ സ്കൂൾ വാഹനങ്ങൾ എത്താൻ മടിക്കുന്നതിനാൽ പല ദിവസങ്ങളിലും കുട്ടികൾക്ക് സ്കൂളിൽ സമയത്ത് എത്തിച്ചേരാൻ സാധിക്കുന്നില്ല. പാത്തിപടിയിൽ റോഡിൻ്റെ കൽകെട്ട് ഇടിഞ്ഞ് അപകടാവസ്ഥയിൽ ആയിട്ട് കാലങ്ങൾ ആയിട്ടും അധികാരികൾ ഇതുവരെയും വേണ്ട നടപടികൾ എടുത്തിട്ടില്ല. ഇവിടെ നിന്നും സ്കൂൾ കുട്ടികളും, ജോലിക്കു പോകുന്നവരും 3 കിലോമീറ്ററോളം നടന്ന് നരിയൻപാറയിലോ, വള്ളക്കടവിലോ എത്തിയാലെ ബസ്സ് കിട്ടുകയൊള്ളു. കാലങ്ങളായി അവഗണന നേരിടുന്ന നരിയൻപാറ സ്കൂൾകവല പൊയ്കത്താനിപടി, തൂങ്കുഴിറോഡിൻ്റെ പൂർണ്ണമായ ടാറിംഗ് ജോലികൾ നടത്തണമെന്നും ഈ റോഡ് PWD ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നടത്തപ്പെടുന്ന പ്രതിഷേധ സമരത്തിൽ കക്ഷി രാഷ്ട്രീയ, ജാതി മത, വർഗവർണ ചിന്തകൾ മാറ്റിനിർത്തി നാടിൻ്റെ പൊതുവായ നന്മക്ക് വേണ്ടി എല്ലാവരും നമ്മുടെ നാടിൻ്റെ കൂട്ടായ്മയ്ക്കും, ശക്തിക്കുമയി അണിച്ചേരാനാണ് നാട്ടുകാരുടെ തീരുമാനം