സ്വയം തൊഴില്‍ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേന നടപ്പിലാക്കി വരുന്ന സ്വയം തൊഴില്‍ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം എല്ലാ പ്രവ്യത്തി ദിവസങ്ങളിലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നിന്ന് സൗജന്യമായി ലഭിക്കും.
‘ശരണ്യ’ സ്വയം തൊഴില്‍ പദ്ധതി പ്രകാരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളള 18 നും 55 നും മദ്ധ്യേ പ്രായമുളള വിധവകള്‍, വിവാഹമോചനം നേടിയ സ്ത്രീകള്‍, ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍/ഭര്‍ത്താവിനെ കാണ്‍മാനില്ലാത്തവര്‍, പട്ടികവര്‍ഗ്ഗത്തിലെ അവിവിവാഹിതരായ അമ്മമാര്‍, മുപ്പത് വയസ്സ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍, ശയ്യാവലംബരും നിത്യരോഗികളുമായ ഭര്‍ത്താക്കന്‍മാരുളള സ്ത്രീകള്‍ തുടങ്ങിയ സമൂഹത്തിലെ അശരണരായ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനായി 50000 രൂപ പലിശ രഹിത വായ്പ വകുപ്പ് നേരിട്ട് അനുവദിക്കുന്നതും, വായ്പതുകയുടെ 50% സബ്സിഡി ആയി അനുവദിക്കും. അപേക്ഷകയുടെ കുടുംബ വാര്‍ഷിക വരുമാനം 200000 രൂപയില്‍ കവിയരുത്.
‘കൈവല്യ’ സ്വയംതൊഴില്‍ പദ്ധതി പ്രകാരം 21 നും 55 നും മദ്ധ്യേ പ്രായമുളള ഭിന്നശേഷികാര്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിന് വകുപ്പ് നേരിട്ട് 50000 രൂപ വായ്പ അനുവദിക്കുന്നു. വായ്പാതുകയുടെ 50% സബ്സിഡി ലഭിക്കും. കുടുംബ വാര്‍ഷിക വരുമാനം 200000 രൂപയില്‍ കവിയരുത്.
‘കെസ്റു’ സ്വയംതൊഴില്‍ പദ്ധതി പ്രകാരം ഒരു ലക്ഷം രൂപയാണ് പരമാവധി വായ്പ തുക. വായ്പാതുകയുടെ 20% സബ്സിഡി ലഭിക്കും. പ്രായപരിധി 21 – നും 50 നും മദ്ധ്യേ കുടുംബ വാര്‍ഷിക വരുമാനം 100000 രൂപയില്‍ കവിയരുത്. വായ്പ ജില്ലയിലെ ബാങ്കുകള്‍ വഴിയാണ് വിതരണം ചെയ്യുന്നത്. സംയുക്ത സംരംഭവും തുടങ്ങാവുന്നതാണ്.
‘മള്‍ട്ടി പര്‍പ്പസ് സര്‍വ്വീസ് സെന്റേഴ്സ്/ജോബ് ക്ലബ്’ സ്വയംതൊഴില്‍ പദ്ധതി പ്രകാരം രണ്ടോ അതിലധികമോ പേര്‍ ചേര്‍ന്ന് (പരമാവധി 5 പേര്‍) ക്യഷി, വ്യവസായം, ബിസിനസ്സ്, സേവന മേഖലകളില്‍ സംയുക്ത സംരംഭങ്ങള്‍ ആരംഭിക്കാം. പരമാവധി വായ്പ തുക പത്തുലക്ഷം രൂപ. പദ്ധതി ചെലവിന്റെ 25% (പരമാവധി രണ്ടു ലക്ഷം രൂപ) സബ്സിഡിയായി ലഭിക്കും. ഗുണഭോക്ത്യ വിഹിതം പദ്ധതി ചെലവിന്റെ 10% ആയിരിക്കും. കുടുംബ വാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ കവിയരുത്. പ്രായപരിധി 21 – 45 (പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 5 വര്‍ഷത്തേയും, മറ്റ് പിന്നോക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് 3 വര്‍ഷത്തേയും ഇളവ് അനുവദിക്കും) വായ്പകള്‍ ജില്ലയിലെ ബാങ്കുകള്‍ വഴിയാണ് വിതരണം ചെയ്യുന്നത്.
നവജീവന്‍ സ്വയം തൊഴില്‍ പദ്ധതി പ്രകാരം 50 – 65 പ്രായപരിധിക്കുളലിലുളള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിനായി 25% സബ്സിഡിയോടുകൂടി 50000 രൂപ (അമ്പതിനായിരം രൂപ) വരെ ബാങ്ക് മുഖേന വായ്പ അനുവദിക്കുന്നു. അപേക്ഷകന്റെ വ്യക്തിഗത വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. കൂടുതല്‍ വിവരങ്ങള്‍ക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടുക.