എഴുകും വയൽ കുരിശുമലയിലേക്ക് വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹം……
ഹൈറേഞ്ചിലെ മലയാറ്റൂർ എന്നറിയപ്പെടുന്ന എഴു കും വയൽ കുരിശുമലയിൽ വലിയ നോമ്പിലെ രണ്ടാമത്തെ വെള്ളിയാഴ്ചയായ ഇന്ന് രാവിലെ മുതൽ ആരംഭിച്ച വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹം രാത്രി വൈകിയും തുടരുകയാണ് ഇന്ന് രാവിലെ 9 45 ന് മലയടിവാരത്തുള്ള ടൗൺ കപ്പേളയിൽ നിന്നും ആരംഭിച്ച കുരിശിൻറെ വഴിയിൽ ഹൈറേഞ്ചിന്റെ വിവിധഭാഗങ്ങളിൽ നിന്നും എത്തിയ നാനാജാതി മതസ്ഥരായ വിശ്വാസികൾ പങ്കു ചേർന്നു കുരിശിന്റെ വഴിയെ തുടർന്ന് മലമുകളിലെ തീർത്ഥാടക ദേവാലയത്തിൽ ദിവ്യബലിയും വചനപ്രഘോഷണവും നേർച്ച കഞ്ഞി വിതരണവും ഉണ്ടായിരുന്നു പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചും നിരവധി വിശ്വാസികളാണ് ഇന്ന് കുരിശുമല ചവിട്ടിയത് വൈകുന്നേരം അഞ്ചുമണിക്ക് കുരിശുമല ദേവാലയത്തിൽ ദിവ്യബലിയും വചനപ്രഘോഷണവും ഉണ്ടായിരുന്നു ഇന്ന് നടന്ന തിരക്കർമ്മങ്ങൾക്ക് ഫാദർ ജോർജ് തുമ്പ നിരപ്പേൽ ഫാദർ ജോർജ് പള്ളിവാതുക്കൽ എഴു കും വയൽ നിത്യസഹായ മാതാ പള്ളി വികാരി ഫാദർ ജോർജ് പാടത്തെക്കുഴി അസിസ്റ്റൻറ് വികാരി ഫാദർ വിനോദ് കാനാട്ട് എന്നിവർ നേതൃത്വം നൽകി.
ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ വിശ്വാസികൾക്ക് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ക്രൂശിതരൂപവും കേരളത്തിൽ ആദ്യമായി നിർമ്മിച്ച മിസേറിയ രൂപവും തീർത്ഥാടക ദേവാലയത്തിലെ സംശയാലുവായ തോമായുടെ ചിത്രവും ഗെറ്റ്സമനിൽ പ്രാർത്ഥിക്കുന്ന കർത്താവിൻന്റ രൂപവും തിരുക്കല്ലറയും സന്ദർശിക്കുന്നതിന് സൗകര്യം ഒരുക്കിയിരുന്നു നാൽപ്പതാം വെള്ളിയാഴ്ച അഭിവന്ദ്യ ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നിൽ നേതൃത്വം നൽകുന്ന ഇടുക്കി രൂപത കുരിശുമല തീർത്ഥാടനവും ദുഃഖ വെള്ളിയാഴ്ച കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന നാനാജാതി മതസ്ഥരായ വിശ്വാസികൾ പങ്കെടുക്കുന്ന കുരിശിന്റെ വഴിയും നടക്കുന്നതാണ് ദുഃഖ വെള്ളിയാഴ്ച ഹൈറേഞ്ചിന്റെ വിവിധഭാഗങ്ങളിൽ നിന്നും കെഎസ്ആർടിസിയും സ്വകാര്യ ബസുകളും കുരിശുമലയിലേക്ക് സർവീസ് നടത്തുന്നതാണെന്ന് കുരിശുമല കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു……