നാട്ടുവാര്‍ത്തകള്‍
സഹപാഠിക്കൊരു കൈത്താങ്ങ് ;അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍
നെടുങ്കണ്ടം: കെ.എസ്.യു ഉടുമ്പന്‍ചോല നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നിയോജകമണ്ഡലത്തിലെ വിദ്യാലയങ്ങളില്‍ അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം നടത്തി. പദ്ധതിയുടെ ഉദ്ഘാടനം കല്ലാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഡി.സി.സി പ്രസിഡന്റ്അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ നിര്‍വഹിച്ചു. നേതാക്കളായ സി.എസ്. യശോധരന്, മിനി പ്രിന്‍സ്, കെ.എസ്. അരുണ്‍, പി.ജെ. ജോമോന്, അരുണ്‍ രാജേന്ദ്രന്, ശിവരാമ സിന്‍ഹ, വന്ദനന്‍ യശോധരന്
തുടങ്ങിയവര്‍ പങ്കെടുത്തു.