കട്ടപ്പന നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ റെയ്‌ഡിൽ 5 ഭക്ഷണ ശാലകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി


ടൗണിൽ പ്രവർത്തിക്കുന്ന അഞ്ച് ഹോട്ടലുകളിൽ നിന്ന് പഴകിയ മീൻ വറുത്തതും ബിരിയാണിയും, ചോറുമാണ് പിടികൂടിയത്.
ഇന്ന് പുലർച്ചെ 12 ഹോട്ടലുകളിൽ നടത്തിയ റെയ്ഡിൽ അഞ്ച് ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. മീൻ വറുത്തത്, ബിരിയാണി, ചോറ്, മീൻ കറി ,ഇറച്ചിക്കറി, വെജിറ്റബിൾ കറി തുടങ്ങിയ ഭക്ഷണ സാധനങ്ങളാണ് പിടികൂടിയത്.
നിയമ ലംഘനം നടത്തുന്നവർക്കെതിരേ ആരോഗ്യ വിഭാഗം കർശന നടപടിയാണ് സ്വീകരിച്ച് വരുന്നത്.
ആദ്യ തവണയായതിനാൽ ഹോട്ടലുകളുടെ പേര് വെളിപ്പെടുത്തുകയില്ലന്നും ഫൈൻ നല്കിയതായും അതികൃതർ അറിയിച്ചു.
ക്ലീൻ സിറ്റി മാനേജർ ജീൻസ് സിറിയക് ,സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പ്രശാന്ത് D, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ബി രഞ്ജിത്ത്, അനുപ്രിയ,സൗമ്യനാഥ് ജി പി, എന്നിവർ അടങ്ങുന്ന സംഘമാണ് പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തത്. വേനൽ കടുത്ത അവസരത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്നാണ് ആരോഗ്യ വിഭാഗം വ്യക്തമാക്കുന്നത്.