Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ചെറുതോണി ബസ് സ്റ്റാന്റ്, ഷോപ്പിംഗ് കോംപ്ലക്‌സ് ഉദ്ഘാടനം 22ന്


ചെറുതോണി ബസ് സ്റ്റാന്റ്, ഷോപ്പിംഗ് കോംപ്ലക്‌സ് ഉദ്ഘാടനം 22ന്
ഇടുക്കി ജില്ലാ ആസ്ഥാന പട്ടണമായ ചെറുതോണിയില്‍ ജില്ലാ പഞ്ചായത്ത് നിര്‍മിച്ച ബസ് സ്റ്റാന്റും ഷോപ്പിംഗ് കോംപ്ലക്‌സും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഫെബ്രുവരി 22 ന് വൈകിട്ട് മൂന്ന് മണിക്ക് ഉദ്ഘാടനം ചെയ്യും. ബസ് സ്റ്റാന്റ് മൈതാനിയില്‍ സംഘടിപ്പിക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു അധ്യക്ഷനാവും. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് മുഖ്യാതിഥിയാവും. ജനപ്രതിനിധികള്‍, രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കും. ബസ് സ്റ്റാന്‍ഡ് പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുന്നതോടെ ജില്ലാ ആസ്ഥാനത്തെ യാത്രാക്ലേശങ്ങള്‍ക്ക് പരിഹാരമാവും.